മധുവിന്റെ അമ്മ പതാക കൈമാറാന്‍ എത്തിയില്ല; നാണംകെട്ട് ബിജെപി

പാലക്കാട്: മുഖ്യമന്ത്രി രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് അട്ടപ്പാടിയില്‍ നിന്ന് വരാപ്പുഴയിലേക്ക് നടത്തുന്ന മാര്‍ച്ചിന് കൊല്ലപ്പെട്ട മധുവിന്റെ അമ്മ എത്താതിരുന്നത് ബിജെപിക്ക് നാണക്കേടായി. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ എന്‍ രാധാകൃഷ്ണന്‍ നയിക്കുന്ന ജാഥയുടെ പതാക കൊല്ലപ്പെട്ട മധുവിന്റെ അമ്മ മല്ലി കൈമാറുമെന്നായിരുന്നു ജില്ലാ നേതാക്കള്‍ കഴിഞ്ഞ ദിവസം വരെ അറിയിച്ചിരുന്നത്. എന്നാല്‍, ഇന്നലെ പരിപാടി തുടങ്ങുമ്പോഴാണ് അറിയുന്നത് മല്ലി വീട് പൂട്ടി എവിടേക്കോ പോയിരിക്കുകയാണെന്ന്.
സിപിഎം പ്രവര്‍ത്തകരാണു മധുവിന്റെ അമ്മയെ വീട്ടില്‍ നിന്ന് മാറ്റിയതെന്നാണ് ബിജെപി ആരോപിക്കുന്നത്. മൂന്നു ദിവസം മുന്‍പ് പരിപാടിയെകുറിച്ചു മധുവിന്റെ അമ്മ മല്ലിയെ അറിയിച്ച് അനുമതി വാങ്ങിയതാണെന്നും ബിജെപി പറയുന്നു. ജാഥ മുന്‍ സംസ്ഥാന പ്രസിഡന്റ് സി കെ പത്മനാഭന്‍ ഉദ്ഘാടനം ചെയ്തു.

RELATED STORIES

Share it
Top