മധുര പ്രതികാരത്തിലൂടെ കലാ കിരീടം മമ്പാട് എംഇഎസ് സ്വന്തമാക്കി

മഞ്ചേരി: കാലിക്കറ്റ് സര്‍വകലാശാല സി സോണ്‍ കലോല്‍സവ കിരീടം മമ്പാട് എംഇഎസ് കോളജിന്. കഴിഞ്ഞ വര്‍ഷം മൂന്നു പോയിന്റുകള്‍ക്ക് കലാകിരീടം തട്ടിയെടുത്ത തിരൂരങ്ങാടി പിഎസ്എംഒ കോളജിനെ ബഹുദൂരം പിന്നിലാക്കിയാണ് മമ്പാട് എംഇഎസ് ലാലിഗാലയുടെ വിജയികളായത്. 165 പോയിന്റുകള്‍ മമ്പാട് നേടിയപ്പോള്‍ രണ്ടാം സ്ഥാനത്തെത്തിയ തിരൂരങ്ങാടി പിഎസ്എംഒ കോളജിന്റെ സമ്പാദ്യം 104 പോയിന്റുകളാണ്. 96 പോയിന്റുകളുമായി ആതിഥേയരായ മഞ്ചേരി എന്‍എസ്എസ് കോളജ് മൂന്നാമതെത്തി. രണ്ടു വര്‍ഷങ്ങള്‍ക്കു ശേഷമാണ് മമ്പാട് സി സോണില്‍ വിജയികളാവുന്നത്. കഴിഞ്ഞ രണ്ടു വര്‍ഷങ്ങളില്‍ തിരൂരങ്ങാട് പിഎസ്എംഒ കോളജിനായിരുന്നു വിജയം.  വേദികളുണര്‍ന്ന ദിവസം മുതല്‍ ആദ്യമൂന്നു സ്ഥാനക്കാരായ കോളജുകള്‍ തമ്മില്‍ പോയിന്റു വേട്ടയില്‍ ഇഞ്ചേടിഞ്ചു പോരാട്ടമാണ് കാഴ്ചവെച്ചിരുന്നത്. മികച്ച മല്‍സരം കാഴ്ചവച്ചെങ്കിലും മൂന്നാം സ്ഥാനത്തേയ്ക്കു പിന്തള്ളപ്പെട്ട് ആതിഥേയര്‍ക്ക് ആശ്വാസം പകര്‍ന്ന് എ ന്‍എസ്എസ് കോളജിലെ കെ പി നയന കലാതിലകപ്പട്ടം ചൂടി. നയന 15 പോയിന്റുകള്‍ നേടി. വളാഞ്ചേരി തൊഴുവാനൂര്‍ കെആര്‍ ശ്രീ നാരായണ കോളജിലെ എം പ്രണവാണ് കലാ പ്രതിഭ. 11 പോയിന്റുകളാണ് പ്രണവിന്റെ സമ്പാദ്യം. മഞ്ചേരി എന്‍എസ്എസിലെ ഒ അര്‍ച്ചനയെ സാഹിത്യ പ്രതിഭയായും മമ്പാട് എംഇഎസിലെ ടി ഷിഫാന ഷെറിനെ ചിത്ര പ്രതിഭയായും തിരഞ്ഞെടുത്തു.

RELATED STORIES

Share it
Top