മധുരം നഷ്ടപ്പെടുത്തരുത്: ആലങ്കോട് ലീലാകൃഷ്ണന്‍

കോഴിക്കോട്: വാഹനഗതാഗതം അനുവദിച്ച് മിഠായി തെരുവിന്റെ മധുരം നഷ്ടപ്പെടുത്തരുതെന്ന് പ്രമുഖ എഴുത്തുകാരന്‍ ആലങ്കോട് ലീലാകൃഷ്ണന്‍. മിഠായിതെരുവില്‍ വാഹനഗതാഗതം അനുവദിക്കരുതെന്നാവശ്യപ്പെട്ട് ഉപഭോക്തൃ സംരക്ഷണ സമിതി എസ് കെ പൊറ്റക്കാട് സ്‌ക്വയറില്‍ നടത്തിയ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.നൂറ്റാണ്ടുകളുടെ പാരമ്പര്യമുള്ള മിഠായിതെരുവില്‍ വാഹന ഗതാഗതം ഇല്ലാത്തതിനാല്‍ ഷോപ്പിങ്ങിനെത്തുന്ന സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും കുടുംബങ്ങള്‍ക്കും സ്വഛന്ദമായി നടക്കാന്‍ കഴിയുന്നുണ്ട്. വാഹനത്തിന്റെ കറുത്ത പുകകൊണ്ട് മിഠായിതെരുവിന്റെ ഭംഗി നഷ്ടപ്പെടുത്തരുത്. പരിപാടിയില്‍ ഉപഭോക്തൃ സംരക്ഷണ സമിതി ജില്ലാ പ്രസിഡന്റ് ടി കെ എ അസീസ് അധ്യക്ഷത വഹിച്ചു. വി വിജയരാഘവന്‍ ചേലിയ, ലത്തീഫ് പറമ്പില്‍, ഡോ. ശ്രീമാനുണ്ണി, കെ പി യു അലി, ബാലചന്ദ്ര പുതുക്കുടി സംബന്ധിച്ചു.

RELATED STORIES

Share it
Top