മദ്‌റസാ വിദ്യാര്‍ഥിയെ എറിഞ്ഞുകൊന്നു

ന്യൂഡല്‍ഹി: പ്രദേശവാസികളുടെ ആക്രമണത്തില്‍ എട്ടുവയസ്സുകാരന് ദാരുണാന്ത്യം. മതവിദ്വേഷത്തിന്റെ പേരില്‍ ഒരുകൂട്ടം ചെറുപ്പക്കാരാണ് മുഹമ്മദ് അസീം (8) എന്ന ബാലനെ എറിഞ്ഞുകൊന്നത്. ഡല്‍ഹിയിലെ മാളവ്യ നഗറില്‍ ഇന്നലെ ഉച്ചയ്ക്കാണ് സംഭവം. മാളവ്യ നഗറിലെ മദ്‌റസാ ഹോസ്റ്റല്‍ കോംപൗണ്ടിലെത്തിയ യുവാക്കള്‍ കളിക്കുകയായിരുന്ന മദ്‌റസാ വിദ്യാര്‍ഥികളെ അകാരണമായി മര്‍ദിക്കുകയായിരുന്നു. പരിക്കേറ്റ വിദ്യാര്‍ഥികള്‍ രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയാണ് അസീമിനെ നിര്‍ത്തിയിട്ട ബൈക്കിലേക്ക് ചെറുപ്പക്കാര്‍ എറിഞ്ഞത്. തല്‍ക്ഷണം കുട്ടി മരിച്ചു. ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. മൃതദേഹം പോലിസ് ഇന്‍ക്വസ്റ്റ് തയ്യാറാക്കി പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചു. പ്രദേശവാസികള്‍ ഇതിനു മുമ്പും മദ്‌റസയ്ക്കും തൊട്ടടുത്ത മസ്ജിദിനു നേരെയും അക്രമങ്ങള്‍ അഴിച്ചുവിട്ടിരുന്നു. മദ്യക്കുപ്പികളടക്കം പള്ളിപ്പരിസരത്തേക്ക് ഇവര്‍ വലിച്ചെറിഞ്ഞിട്ടുണ്ട്.

RELATED STORIES

Share it
Top