മദ്‌റസാ വിദ്യാര്‍ഥിനിയെ തട്ടിക്കൊണ്ടുപോയ യുവതി പിടിയില്‍

തിരൂരങ്ങാടി: ഏഴുവയസ്സുകാരിയെ  തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ താനൂര്‍ സ്വദേശിനിയെ പൊലിസ് അറസ്റ്റ് ചെയ്തു. താനൂര്‍ മഠത്തില്‍ റോഡ് എടക്കാമഠത്തില്‍ സജ്—ന(27)യാണ്  താനൂര്‍ റെയില്‍വേ ഗേറ്റിന് സമീപത്തു നിന്നും തിരൂരങ്ങാടി പൊലിസിന്റെ പിടിയിലായത്. പാണ്ടിമുറ്റത്തെ ബേക്കറിയില്‍നിന്നും ലഭിച്ച ദൃശ്യങ്ങള്‍ പ്രതിയെ കണ്ടെത്താന്‍ സഹായകമായി.  വിദ്യാര്‍ഥിനിയുടെ കയ്യില്‍നിന്നും കാണാതായ സ്വര്‍ണാഭരണം താനൂരിലെ ഒരു ജ്വല്ലറിയില്‍ 16,500 രൂപയ്ക്ക് വില്‍പനനടത്തിയതായി പോലീസ് കണ്ടെത്തി. വിദ്യാര്‍ഥിനിയുടെ മദ്‌റസാ ബാഗ് കാലിക്കറ്റ് യുനിവേഴ്‌സിറ്റിയിലെ കാട്ടില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി.  തട്ടിക്കൊണ്ടുപോകാനുപയോഗിച്ച കെഎല്‍ 55 ഡബഌു 7436  സ്—കൂട്ടര്‍ പൊലിസ് കസ്റ്റഡിയിലെടുത്തു. പ്രതിയെ പെണ്‍കുട്ടിയുടെ വീട്ടിലും,  കുട്ടിയെ കൊണ്ടുപോയ സ്ഥലങ്ങളിലും ഇന്നലെ തെളിവെടുപ്പ് നടത്തി.
പാണ്ടിമുറ്റത്തെ ബേക്കറിയില്‍നിന്നും ലഭിച്ച സിസി ടിവി ദൃശ്യങ്ങളില്‍നിന്നും ചിത്രം ലഭിച്ചതോടെ ചെമ്മാട് കൊടിഞ്ഞിറോഡിലെ വീട്ടില്‍ മുമ്പ് ജോലിചെയ്തതായി ബോധ്യപ്പെട്ടു. പോലീസ് ഇവിടെനിന്നും നമ്പര്‍ ശേഖരിച്ച് സജ്‌നയുടെ കാമുകന്‍ മുഖേന വലയൊരുക്കുകയായിരുന്നു.
അന്വേഷണത്തിന് എസ്‌ഐ വിശ്വനാഥന്‍ കാരയില്‍, സ്‌പെഷ്യല്‍ബ്രാഞ്ച് എഎസ്‌ഐ സത്യനാഥന്‍, സിപിഒ പമിത്ത്, വനിതാ പൊലിസുകാരായ സുജാത, ഷീജാകുമാരി, സി പ്രജിഷനേതൃത്വം നല്‍കി. ചെമ്മാട് കൊടിഞ്ഞി റോഡ് ബാപ്പുട്ടി ഹാജി നഗറിലെ ഏഴു വയസ്സുകാരിയെയാണ് കഴിഞ്ഞ 26ന്  പ്രതി തട്ടിക്കൊണ്ടു പോയത്.

RELATED STORIES

Share it
Top