മദ്‌റസാ വിദ്യാര്‍ഥികള്‍ക്കും പ്രായമായവര്‍ക്കും ആശ്വാസമായി എസ്ഡിപിഐ സേവനം

എരിയാല്‍: ദേശീയ പാതയോരത്ത് രാവിലെയും വൈകിട്ട് മദ്‌റസ വിദ്യാര്‍ഥികളെയും പ്രായമായവരെയും മറ്റും റോഡ് മുറിച്ചു കടക്കുന്നതിന് സഹായിക്കുന്ന എസ്ഡിപിഐയുടെ സെക്യൂരിറ്റി സേവനം ഒരു വര്‍ഷം പൂര്‍ത്തിയാകുന്നു.
ഡിവൈഡറോ സ്പീഡ് ബ്രേക്കറോ ഇല്ലാത്തതിനാല്‍ എരിയാല്‍ മേഖലയിലൂടെ കടന്നു പോകുന്ന ദേശീയ പാതയോരത്ത വാഹനങ്ങള്‍ അമിത വേഗതയിലോടുന്നത് പതിവാണ്. അതിരാവിലെ മദ്‌റസയില്‍ പോകുന്ന വിദ്യാര്‍ഥികളും മറ്റും റോഡപകടങ്ങളില്‍പെടുന്ന സംഭവങ്ങള്‍ വര്‍ധിച്ചു വരുന്ന അവസരത്തിലാണ് എസ്ഡിപിഐ എരിയാല്‍ ബ്രാഞ്ച് എരിയാലില്‍ സെക്യൂരിറ്റി ഗാര്‍ഡിനെ നിയമിച്ചത്. എസ്ഡിപിഐയുടെ ഈ സേവനത്തെ നാട്ടുകാരും എരിയാല്‍ ജമാഅത്ത് കമ്മിറ്റിയും ഒരു പോലെ അഭിനന്ദിച്ചു.

RELATED STORIES

Share it
Top