മദ്‌റസാ ബോര്‍ഡ് പരീക്ഷയില്‍ ഹിന്ദു വിദ്യാര്‍ഥിനിക്ക് എട്ടാം റാങ്ക്കൊല്‍ക്കത്ത: പശ്ചിമബംഗാള്‍ മദ്‌റസാ വിദ്യാഭ്യാസ ബോര്‍ഡ് പത്താം ക്ലാസ് പരീക്ഷയില്‍ ഹിന്ദു വിദ്യാര്‍ഥിനി പ്രഷമ സാസ്മല്‍ (16)ന് എട്ടാം റാങ്ക്. ഹൗറ ജില്ലയിലെ ഖലാത്പൂര്‍ ഹൈ മദ്‌റസ വിദ്യാര്‍ഥിനിയായ പ്രഷമ മൊത്തം 800ല്‍ 729 മാര്‍ക്ക് (91.9 ശതമാനം) നേടി അഭിമാനതാരമായി. തന്റെ ഗ്രാമമായ ഹരിഹര്‍ പൂരില്‍ സ്‌കൂളുണ്ടെങ്കിലും വീടിനടുത്തുള്ള മദ്‌റസയില്‍ പഠിക്കാന്‍ താല്‍പര്യപ്പെടുകയായിരുന്നുവെന്ന് പ്രഷമ പറഞ്ഞു. മറ്റ് വിഷയങ്ങള്‍ക്കൊപ്പം അറബിയും ഇസിലാമിക വിഷയങ്ങലും സിലബസിന്റെ ഭാഗമാണ്. ഇസ്‌ലാം പഠനത്തില്‍ 97 മാര്‍ക്കും, അറബിയില്‍ 64ഉം നേടി. ഇതേ മദ്‌റസയില്‍ ഏഴാം ക്ലാസില്‍ സഹോദരന്‍ പ്രമിത് സാസ്മലും വിദ്യാര്‍ഥിയാണ്.

RELATED STORIES

Share it
Top