മദ്‌റസയില്‍ പഠിച്ച താനും ഭീകരവാദിയോ എന്ന് മന്ത്രി നഖ്‌വി

ന്യൂഡല്‍ഹി: മദ്‌റസയില്‍ പഠിച്ചതിനാല്‍ താനും ഭീകരവാദിയാവുമോ എന്ന ചോദ്യവുമായി കേന്ദ്ര ന്യൂനപക്ഷ കാര്യ മന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്‌വി. മദ്‌റസകളെക്കുറിച്ചുള്ള പ്രചാരണങ്ങളുടെയും ചോദ്യങ്ങളുടെയും പശ്ചാത്തലത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
കേന്ദ്രസര്‍ക്കാരോ ഭരണകക്ഷി ബിജെപിയോ മദ്‌റസകളെക്കുറിച്ച് ചോദ്യങ്ങളുന്നയിക്കുന്നില്ലെന്ന് മന്ത്രി അവകാശപ്പെട്ടു. ഭ്രാന്തുള്ള ചിലര്‍ മദ്‌റസകളെക്കുറിച്ച് അസംബന്ധമായ ചോദ്യങ്ങള്‍ ഉന്നയിക്കുകയാണ്. മാധ്യമങ്ങളും ഇക്കാര്യത്തില്‍ അസംതൃപ്തികരമായ കാര്യങ്ങളാണ് ചെയ്യുന്നത്. എന്തിന് അവര്‍ ഇത്തരം ചോദ്യങ്ങളുന്നയിച്ച് പ്രശ്‌നങ്ങളുണ്ടാക്കുന്നു. രാജ്യത്തിന്റെ വളര്‍ച്ചയ്ക്ക് മദ്‌റസകള്‍ സംഭാവന നല്‍കിയിട്ടുണ്ട്.  ചില ഒറ്റപ്പെട്ട കേസുകളില്‍ അതത് സംസ്ഥാനങ്ങള്‍ നടപടിയെടുത്തിട്ടുണ്ടാവാം. 90 ശതമാനത്തിലധികം മദ്‌റസകളും അവരുടെ വിശദവിവരങ്ങള്‍ നല്‍കിയിട്ടുണ്ടെന്നും കേന്ദ്ര മന്ത്രി പറഞ്ഞു.

RELATED STORIES

Share it
Top