മദ്‌റസകള്‍ മാനവികതയുടെ പ്രകാശഗോപുരങ്ങള്‍: കെ എച്ച് കോട്ടപ്പുഴ

കായംകുളം: ഇസ്്‌ലാമിക സംസ്‌കാരം മനുഷ്യ ഹൃദയങ്ങളിലേക്ക് പകര്‍ന്ന് നല്‍കി ലോകത്തെ മതസാഹോദര്യത്തിന്റേയും മാനവ സൗഹാര്‍ദത്തിന്റേയും രംഗഭൂമിയാക്കി മാറ്റിയത് മദ്‌റസകളാണെന്ന് സമസ്ത കേരള ഇസ്‌ലാംമത വിദ്യാഭ്യാസ ബോര്‍ഡ് ട്യൂട്ടര്‍ കെഎച്ച് കോട്ടപ്പുഴ അഭിപ്രായപ്പെട്ടു.
കീരിക്കാട് മുസ്‌ലിം ജമാഅത്ത് വിദ്യാഭ്യാസ സമിതിയുടെ ആഭിമുഖ്യത്തില്‍ നടത്തിയ വിദ്യാത്ഥി ഫെസ്റ്റിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രസിഡന്റ് എ സൈനുല്‍ ആബിദീന്‍ അധ്യക്ഷത വഹിച്ചു.സെക്രട്ടറി എസ് സൈഫുദീന്‍ ആമുഖ പ്രഭാഷണം നടത്തി. ഇമാം ശിഹാബുദ്ദീന്‍ സഖാഫി മുഖ്യ പ്രഭാഷണം നടത്തി.
റെയിഞ്ച് സെക്രട്ടറി ഷംസുദീന്‍ മുസ്്‌ല്യാര്‍ അവാര്‍ഡ് വിതരണവും,സ്വദര്‍ മുഅല്ലിം മുഹമ്മദ് സാലിഹ് ഫൈസി സര്‍ട്ടിഫിക്കറ്റ് വിതരണവും ഖജാഞ്ചി ഒ ഹാലിദ് സമ്മാനദാനവും നിര്‍വഹിച്ചു.
വിദ്യാഭ്യാസ സമിതി കണ്‍വീനര്‍ എ.എ.വാഹിദ്, സ്റ്റാഫ് സെക്രട്ടറി ഷാജഹാന്‍ മുസ്്‌ല്യാര്‍ വന്ദികപ്പള്ളി, താജുദ്ദീന്‍ ഇല്ലിക്കുളം, ശിഹാബുദ്ദീന്‍ മുസ്‌ലിയാര്‍, ഹുസൈന്‍ മുസ്‌ലിയാര്‍ സംസാരിച്ചു.

RELATED STORIES

Share it
Top