മദ്‌റസകളില്‍ അംഗീകാരമില്ലാത്ത പുസ്തക വിതരണത്തിന് നീക്കമെന്ന്തൊടുപുഴ: മുംബെയിലെ ഒരു ട്രസ്റ്റ് ഭൗതിക നേട്ടങ്ങള്‍ ലക്ഷ്യമാക്കി ദീനിയ്യാത്ത് എന്ന പേരില്‍ ദക്ഷിണ കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡിലെ അംഗീകൃത മദ്‌റസകളില്‍ വിതരണം ചെയ്യുന്ന പുസ്തകത്തെ കരുതിയിരിക്കണമെന്ന് ദക്ഷിണ കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോ ര്‍ഡ് സംസ്ഥാന ജനറല്‍ ബോഡി ആഹ്വാനം ചെയ്തു. അടിസ്ഥാനപരമായ മതവിദ്യാഭാസ സംരഭത്തിന് വിള്ളലുണ്ടാക്കുന്നത് ഇസ്‌ലാമിക സംസ്‌കാരത്തിന് എതിരാണെന്നും ഇസ്‌ലാമിക അച്ചടക്കവും ഭദ്രതയും കാത്തുസൂക്ഷിക്കേണ്ടത് വിശ്വാസിയുടെ ബാധ്യതയാണെന്നും യോഗം അഭിപ്രായപ്പെട്ടു. ജംഇയ്യത്തുല്‍ ഉലമ വജ്രജൂബിലി ബ്ലോക്കില്‍ കൂടിയ യോഗത്തില്‍ ചെയര്‍മാന്‍ എ കെ ഉമര്‍ മൗലവി അധ്യക്ഷത വഹിച്ചു. ജമാഅത്ത് ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റ് കടയ്ക്കല്‍ അബ്ദുല്‍ അസീസ് മൗലവിഉ ഉദ്ഘാടനം ചെയ്തു. ബേ ാര്‍ഡ് സെക്രട്ടറി മൈലാപ്പൂര് ഷൗക്കത്താവി മൗലവി, തേവലക്കര അലിയാര് കുഞ്ഞ് മൗലവി, ലജ്‌നത്തുല്‍ മുഅല്ലിമീന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി പാങ്ങോട് എ ഖമറുദ്ദീന്‍ മൗലവി, പ്രസിഡന്റ് തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൗലവി സംസാരിച്ചു.

RELATED STORIES

Share it
Top