മദ്ഹുര്‍റസൂല്‍ സന്ദേശ ജാഥ പെരിയാറില്‍

വണ്ടിപ്പെരിയാര്‍: ദക്ഷിണ കേരള ലജ്‌നത്തുല്‍ മുഅല്ലിമീന്‍ പെരിയാര്‍ മേഖലയുടെ അഭിമുഖ്യത്തില്‍ മദ്ഹുറസൂല്‍ സന്ദേശ ജാഥ പര്യടനം നടത്തി. മേഖല പ്രസിഡന്റ് കെ എം അബദുല്‍ സലാം മൗലവിയുടെ നേതൃത്വത്തില്‍ കടശിക്കടവ്, പുല്ലുമേട്, ചെങ്കര, മൂങ്കലാര്‍, മ്ലാമല, വള്ളക്കടവ്, കറുപ്പുപാലം, പെരിയാര്‍, ചോറ്റുപാറ, കുമളി തുടങ്ങിയ സ്ഥലങ്ങളില്‍ പര്യടനം നടത്തി. സല്‍മാന്‍ മൗലവി, ഷിയാസുദ്ദീന്‍ മൗലവി, നൗഷാദ് നജ്മി, മാഹിയദ്ദീന്‍ മൗലവി, ഷെഫിന്‍ മൗലവി, സത്താര്‍ മൗലവി, യുസ്ഫ് മൗലവി, കെ എം അഷറഫ് മൗലവി സംസാരിച്ചു.

RELATED STORIES

Share it
Top