മദ്രസ അധ്യാപകന് നേരേ ആക്രമണം: ആന്തരിക അവയവങ്ങള്‍ക്ക് പരിക്ക്

നെടുമങ്ങാട്: ചുള്ളിമാനൂര്‍ ചാവറക്കോണ്‍ മുസ്ലിം മദ്രസയിലെ അധ്യാപകനും ഇമാമുമായ മുഹമ്മദ് ഷായ്ക്ക് നേരെരക്ഷകര്‍ത്താവിന്റെ ആക്രമണം.മര്‍ദ്ദനത്തില്‍ ആന്തരിക അവയവങ്ങള്‍ക്ക് ഗുരുതര പരിക്ക് പറ്റിയ അധ്യാപകനെതിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ അഡ്മിറ്റ് ചെയ്തു.പ്രദേശവാസിയും മദ്രസയിലെ രണ്ടു വിദ്യാര്‍ത്ഥികളുടെ രക്ഷാകര്‍ത്താവുമായ അഷറഫ് എന്നയാളാണ് അധ്യാപകനെ മര്‍ദിച്ചത്.അഷറഫിന്റെ മക്കളില്‍ ഒരാള്‍ക്ക് രാവിലെയും മറ്റേയാള്‍ക്ക് വൈകുന്നേരവുമാണ് പഠന സമയം.
എന്നാല്‍ ഇന്നലെ രാവിലെ രണ്ട് പേരും ഒരുമിച്ച് മദ്രസയിലേക്ക് വന്നു.   വൈകുന്നേരം കഌസുള്ളയാളോട്
വൈകുന്നേരം വരാന്‍ പറഞ്ഞ അധ്യാപകന്‍ കുട്ടിയെ മടക്കിയയക്കുകയും ചെയ്തിരുന്നു.
ഇതേ തുടര്‍ന്ന് അവിടേക്കെത്തിയ അഷറഫ് മറ്റ് വിദ്യാര്‍ത്ഥികള്‍ നോക്കി നില്‍ക്കേ അധ്യാപകനെ ക്രൂരമായി മര്‍ദിക്കുകയായിരുന്നു.സംഭവത്തില്‍ വധശ്രമത്തിന് കേസ് രജിസ്ട്രാര്‍ ചെയ്ത് പ്രതിയെ എത്രയും വേഗം അറസ്റ്റ് ചെയ്യണമെന്ന് സുന്നി മഹല്ല് ഫെഡറേഷന്‍ തിരുവനന്തപുരം ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു

RELATED STORIES

Share it
Top