മദ്രസ അധ്യാപകന് നേരേ ആക്രമണം: പ്രതി അറസ്റ്റില്‍നെടുമങ്ങാട് : ചുള്ളിമാനൂര്‍ ചാവറക്കോണ്‍ മുസ്ലിം മദ്രസയിലെ അധ്യാപകനും ഇമാമുമായ മുഹമ്മദ് ഷാ യെ ആക്രമിച്ച കേസില്‍ പ്രതി അറസ്റ്റില്‍. തദ്ദേശ വാസിയും മദ്രസയിലെ രണ്ടു വിദ്യാര്‍ത്ഥികളുടെ രക്ഷാകര്‍ത്താവുമായ അഷറഫ് എന്നയാളെയാണ്
നെടുമങ്ങാട് പോലീസ് അറസ്റ്റ് ചെയ്തത്. ഞായര്‍ വൈകിട്ടു അഞ്ചര മണിയോടെയാണ് സംഭവം.
അഷറഫിന്റെ മക്കളില്‍ ഒരാള്‍ക്ക് രാവിലെയും മറ്റേയാള്‍ക്ക് വൈകുന്നേരവുമാണ് പഠന സമയം.
എന്നാല്‍ ഇന്നലെ രാവിലെ രണ്ട് പേരും ഒരുമിച്ച് മദ്രസയിലേക്ക് വരികയും അന്നേരം വൈകുന്നേരം കഌസുള്ളയാള്‍ വൈകുന്നേരം വരാന്‍ പറഞ്ഞു അധ്യാപകന്‍ മടക്കിയയക്കുകയും ചെയ്തിരുന്നു.
ഇതേ തുടര്‍ന്ന് അവിടേക്കെത്തിയ അഷറഫ് മറ്റ് വിദ്യാര്‍ത്ഥികള്‍ നോക്കി നില്‍ക്കേ അധ്യാപകനെ ക്രൂരമായി മര്‍ദിക്കുകയായിരുന്നു.
ആന്തരിക അവയവങ്ങള്‍ക്കു ഗുരുതരമായി പരിക്കേറ്റ അദ്ധ്യാപകന്‍ ചികിത്സയിലാണ്. ആദ്യം മുതലേ കേസ് എടുക്കാതെ പ്രതിയെ സംരക്ഷിക്കുന്ന നിലപാടാണ് പോലീസ് സ്വീകരിച്ചത്. ഇതേ തുടര്‍ന്ന് കഴിഞ്ഞ ദിവസം ദക്ഷിണ കേരള ലജ്‌നത്തുല്‍ മുഅല്ലിമീന്റെ ആഭിമുഖ്യത്തില്‍ ഇമാമുമാര്‍ നെടുമങ്ങാട് പോളിസിഡ് സ്‌റ്റേഷനിലേക് മാര്‍ച്ച് നടത്തിയിരുന്നു. ഇതേ തുടര്‍ന്നാണ് പോലീസ് കേസ് എടുത്തതും പ്രതിയെ ഇന്ന് അറസ്റ്റ് ചെയ്തതും.RELATED STORIES

Share it
Top