മദ്രസ്സകള്‍ക്ക് ബിജെപി സര്‍ക്കാര്‍ പൂട്ടിടുന്നുഗുവാഹത്തി: ഇസ്‌ലാം മതപഠന കേന്ദ്രങ്ങളായ മദ്രസകള്‍ക്ക് പൂട്ടിടാന്‍ ബിജെപി സര്‍ക്കാര്‍ ഒരുങ്ങുന്നു. ബിജെപി ഭരണത്തിലിരിക്കുന്ന അസ്സമില്‍ വിദ്യാഭ്യാസ പരിഷ്‌കരണത്തിന്റെ പേരിലാണ് പുതിയ നീക്കവുമായി സര്‍ക്കാര്‍ രംഗത്തെത്തിയിരിക്കുന്നത്. മദ്രസ്സാ ബോര്‍ഡുകളും സംസ്‌കൃത പഠനബോര്‍ഡുകളും പിരിച്ചുവിട്ട് ആധുനിക വിദ്യാഭ്യാസ രീതികള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കുമെന്ന് വിദ്യാഭ്യാസ മന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ ട്വിറ്ററിലൂടെയാണ് അറിയിച്ചിരിക്കുന്നത്. സര്‍ക്കാരിന്റെ പുതിയയ തീരുമാനത്തിനെതിരേ ശക്തമായ പ്രതിഷേധമാണ് ഉയര്‍ന്നുവന്നിരിക്കുന്നത്. മദ്രസകള്‍ വെളളിയാഴ്ച അവധി ദിനമാക്കരുതെന്ന പ്രസ്താവനയിലൂടെ വിവാദത്തില്‍ പെട്ട മന്ത്രി ബിജെപി മന്ത്രിയാണ് ഹിമന്ത ബിശ്വ ശര്‍മ്മ. പാകിസ്താനിലും ബംഗ്ലാദേശിലും വെള്ളിയാഴ്ച അവധി ദിനമായിരിക്കാം. പക്ഷേ ഇന്ത്യയില്‍ നടപ്പില്ല എന്നായിരുന്നു പ്രസ്താവന.[related]

RELATED STORIES

Share it
Top