മദ്രസകളില്‍ മോദിയുടെ ചിത്രം പ്രദര്‍ശിപ്പിക്കണം:ഉത്തരാഖണ്ഡ് മുഖ്യമന്ത്രി

ഡെറാഡൂണ്‍: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രം സംസ്ഥാനത്തെ എല്ലാ മദ്രസകളിലും പ്രദര്‍ശിപ്പിക്കണമെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ത്രിവേന്ദ്ര സിങ് റാവത്ത്. സര്‍ക്കാര്‍ ഗ്രാന്റ് ലഭിക്കുന്ന സ്ഥാപനങ്ങളായിരിക്കണം ഇതിന് മുന്നില്‍ നില്‍ക്കേണ്ടതെന്നും യാഥാസ്ഥിതിക കാഴ്ചപ്പാടില്‍ നിന്ന് പുറത്തുവരാന്‍ മദ്രസകള്‍ തയ്യാറാകണമെന്നും റാവത്ത് പറഞ്ഞു.എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങളിലും പ്രധാനമന്ത്രിയുടെ ചിത്രം ഉണ്ടായിരിക്കണം. മദ്രസകള്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളാണ്. മോദിയുടെ ചിത്രം പ്രദര്‍ശിപ്പിക്കുന്നതില്‍ നിന്ന് അവര്‍ക്ക് ഒഴിഞ്ഞുമാറാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.അതേസമയം, റാവത്തിന്റെ പ്രസ്താവനക്കെതിരെ ഉത്തരാഖണ്ഡ് മദ്രസാ ബോര്‍ഡ് രംഗത്തെത്തി. മുഖ്യമന്ത്രിയുടെ നിലപാട് അംഗീകരിക്കാനാകില്ലെന്നു മദ്രസാ ബോര്‍ഡ് ഡെപ്യൂട്ടി രജിസ്ട്രാര്‍ അഖ്‌ലാഖ് അഹമ്മദ് പറഞ്ഞു.

RELATED STORIES

Share it
Top