മദ്യശാലക്കെയ്തിരേ ഉപരോധം : സമരക്കാരെ അറസ്റ്റ് ചെയ്തുനീക്കികണ്ണൂര്‍: നേതാജി റോഡിലെ മദ്യശാല അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ട് വിദേശമദ്യശാല വിരുദ്ധ ജനകീയ സമരസമിതിയുടെ നേതൃത്വത്തില്‍ മദ്യശാല ഉപരോധിച്ചു. സമരക്കാരെ കണ്ണൂര്‍ ടൗണ്‍ എസ്‌ഐയുടെ നേതൃത്വത്തിലുള്ള സംഘം ബലം പ്രയോഗിച്ച് നീക്കാന്‍ ശ്രമിച്ചത് ബഹളത്തിനിടയാക്കി. സമരസമിതി നേതാക്കളായ ടി സി താഹ, കോര്‍പറേഷന്‍ കൗണ്‍സിലര്‍ എം ഷഫീഖ്, പി വി സജീവന്‍, സി എച്ച് ഫാറൂഖ്, അജ്മല്‍ തുടങ്ങി 12ഓളം പേരെയാണു പോലിസ് അറസ്റ്റ് ചെയ്തുനീക്കിയത്. സമരപന്തല്‍ പൊളിച്ച് കസേരയും മറ്റും പോലിസ് എടുത്തുകൊണ്ടു പോയി. സമരസമിതി നേതാക്കളെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് നഗരത്തില്‍ പ്രതിഷേധ പ്രകടനം നടത്തി.

RELATED STORIES

Share it
Top