മദ്യശാലകള്‍ക്ക് അനുമതി : ഹൈക്കോടതി വിധി നിര്‍ഭാഗ്യകരമെന്ന് വി എം സുധീരന്‍തൃശൂര്‍: ജനജീവിതത്തെ ദോഷകരമായി ബാധിക്കുന്ന ദേശീയപാതയോരത്തെ മദ്യശാലകള്‍ അടയ്ക്കാനുള്ള സുപ്രിംകോടതി വിധിയുടെ അന്തസ്സത്തയെ ചോദ്യംചെയ്യുന്ന ഹൈക്കോടതി വിധി നിര്‍ഭാഗ്യകരമായെന്ന് മുന്‍ കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍ പറഞ്ഞു. ഹൈക്കോടതി വിധി ദുരൂഹമാണെന്നു പറയേണ്ടി വന്നതില്‍ ദുഃഖമുണ്ടെന്നും തൃശൂര്‍ രാമനിലയത്തില്‍ മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കവേ അദ്ദേഹം പറഞ്ഞു. ഹൈക്കോടതി വിധിക്കെതിരേ അഭിഭാഷകരുമായി സംസാരിച്ച് നിയമനടപടിക്കൊരുങ്ങും. മദ്യശാലകള്‍ തുറക്കാന്‍ തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെ അനുമതി വേണമെന്ന നിയമത്തിനെതിരേ ഓര്‍ഡിനന്‍സ് കൊണ്ടുവരാനുള്ള സംസ്ഥാനസര്‍ക്കാര്‍ തീരുമാനത്തിലൂടെ മദ്യലോബികള്‍ക്കൊപ്പമാണു തങ്ങളെന്ന് അവര്‍ വ്യക്തമാക്കിയിരിക്കുകയാണ്. സംസ്ഥാനസര്‍ക്കാരിന്റെ ഓര്‍ഡിനന്‍സില്‍ ഒപ്പുവയ്ക്കാന്‍ ഗവര്‍ണര്‍ തയ്യാറാവരുതെന്നും സുധീരന്‍ ആവശ്യപ്പെട്ടു.

RELATED STORIES

Share it
Top