മദ്യവിരുദ്ധ ജനകീയ മുന്നണിയുടെ പ്രതിഷേധ ധര്‍ണ

കണ്ണൂര്‍: കേരള മദ്യ വിരുദ്ധജനകീയ മുന്നണി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കലക്്ടറേറ്റിനു മുന്നില്‍ പ്രതിഷേധ ധര്‍ണ നടത്തി.
നീതിപീഠങ്ങള്‍ സമൂഹതാല്‍ര്യങ്ങള്‍ക്കനുസരിച്ച് നിലകൊള്ളുക, സര്‍ക്കാരിന്റെ ജനദ്രോഹ മദ്യനയം പിന്‍വലിക്കുക, തദ്ദേശഭരണകൂടങ്ങളുടെ മദ്യ നിരോധന ജനാധികാരം പുനസ്ഥാപിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് ധര്‍ണ നടത്തിയത്.
മദ്യ വിരുദ്ധ ജനകീയ മുന്നണി സെക്രട്ടറിയേറ്റിനു മുമ്പില്‍ നടത്തുന്ന ഉപവാസത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു നടത്തിയധര്‍ണ മദ്യ നിരോധന സമിതി സംസ്ഥാന വൈസ് പ്രസിഡന്റ് രാജന്‍ കോരമ്പേത്ത് ഉദ്ഘാടനം ചെയ്തു.
കേരള മദ്യവിരുദ്ധ ജനകീയ മുന്നണി ജില്ലാ ചെയര്‍മാന്‍ കളത്തില്‍ ബഷീര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് മുകുന്ദന്‍ മാസ്റ്റര്‍, എംജിഎം ജില്ലാ സെക്രട്ടറി റുസീന ടീച്ചര്‍, എ പി അബ്ദുര്‍ റഹീം, മോഹനന്‍ പൊന്നമ്പേത്ത്, കെ പി അബ്ദുല്‍ അസീസ്, രഘുമാസ്റ്റര്‍, എം ജി രാമകൃഷ്ണന്‍ നായര്‍, കണ്‍വീനര്‍ അശ്‌റഫ് മമ്പറം, അസ്‌കര്‍ സംസാരിച്ചു.

RELATED STORIES

Share it
Top