മദ്യവര്‍ജന സമിതി ലഹരിവിരുദ്ധ പുരസ്‌കാരം തേജസ് ലേഖകന്‍ എം എം അന്‍സാറിന്

തിരുവനന്തപുരം: മദ്യവര്‍ജന സമിതി സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് നല്‍കുന്ന ലഹരിവിരുദ്ധ പുരസ്‌കാരം തേജസ് ദിനപത്രം കഴക്കൂട്ടം ലേഖകന്‍ എം എം അന്‍സാറിന്. 31നു രാവിലെ 10ന് തൈക്കാട് പിഡബ്ല്യുഡി റസ്റ്റ്ഹൗസില്‍ നടക്കുന്ന രണ്ടാം വാര്‍ഷിക സമ്മേളനത്തില്‍ പന്ന്യന്‍ രവീന്ദ്രന്‍ പുരസ്‌കാരം സമ്മാനിക്കും. ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങളിലെ മികച്ച പ്രകടനം മുന്‍നിര്‍ത്തിയാണ് പുരസ്‌കാരം നല്‍കുന്നത്. കഠിനംകുളം ചേരമാന്‍തുരുത്ത് ഡാഫോഡില്‍സില്‍ പരേതനായ എം എം ദിറാര്‍-നബീസ ബീവി ദമ്പതികളുടെ മകനാണ്. തീരദേശ സംരക്ഷണ സമിതിയുടെ മാധ്യമ അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. ഭാര്യ: പെരുമാതുറ അല്‍ഫജര്‍ പബ്ലിക് സ്‌കൂളിലെ അധ്യാപികയായ സജീന അന്‍സാര്‍ (ബിന്ദു). മക്കള്‍: അഖില്‍ഷാ അന്‍സാര്‍ (ബിരുദ വിദ്യാര്‍ഥി, സെന്റ് സേവ്യേഴ്‌സ് കോളജ് തുമ്പ), ആദില്‍ അന്‍സാര്‍ (ഒമ്പതാംക്ലാസ് വിദ്യാര്‍ഥി, സെന്റ് മൈക്കിള്‍സ് എച്ച്എസ്എസ് പുതുക്കുറിച്ചി), അഫ്‌ലഖ് അന്‍സാര്‍ (അഞ്ചാം ക്ലാസ് വിദ്യാര്‍ഥി, പെരുമാതുറ അല്‍ഫജര്‍ പബ്ലിക് സ്‌കൂള്‍). പ്രദീപ് ചിറയ്ക്കല്‍ (മാതൃഭൂമി), കിഷോര്‍ (ജനം ചാനല്‍), മുഹമ്മദ് അസ്്‌ലം (മീഡിയ വണ്‍) എന്നിവര്‍ക്കും മാധ്യമപുരസ്‌കാരം ലഭിച്ചു. മികച്ച ലഹരിവിരുദ്ധ പ്രവര്‍ത്തനം നടത്തിയ വിദ്യാലയങ്ങള്‍, പാരലല്‍ കോളജ്, സംഘടനകള്‍, വ്യക്തികള്‍, അധ്യാപകര്‍ എന്നിവര്‍ക്കും പുരസ്‌കാരം നല്‍കുന്നുണ്ട്. സമ്മേളനം ഡെപ്യൂട്ടി സ്പീക്കര്‍ വി ശശി ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡന്റ് എം റസീഫ് അധ്യക്ഷത വഹിക്കും.

RELATED STORIES

Share it
Top