മദ്യലഹരിയില്‍ വനിതാ പൈലറ്റ് വിമാനം പറത്തി

ബംഗളൂരു: എയര്‍ ഇന്ത്യ വിമാനത്തില്‍ മദ്യലഹരിയിലെത്തിയ വനിതാ പൈലറ്റ് വിമാനം പറത്തി. ബംഗളൂരുവില്‍ നിന്നു കൊച്ചിയിലേക്കു വരുന്ന എയര്‍ ഇന്ത്യ 583 വിമാനത്തിലാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. വിമാനമെടുക്കുന്നതിനു മുമ്പുള്ള പരിശോധനയില്‍ വനിതാ പൈലറ്റ് മദ്യപിച്ചിരുന്നതായി തെളിഞ്ഞിരുന്നു. സംഭവത്തെ തുടര്‍ന്ന് ഇവരെ എയര്‍ ഇന്ത്യ സസ്‌പെന്‍ഡ് ചെയ്തു.
സംഭവവുമായി ബന്ധപ്പെട്ട് രണ്ടു തവണ കൂടി പരിശോധനയ്ക്കു വിധേയമാക്കും. മദ്യപാനം പരിശോധിക്കുന്നതിനായി മൂന്ന് പരിശോധനകളാണു നിലവിലുള്ളത്. പരിശോധനയില്‍ പരാജയപ്പെട്ടാല്‍ വിലക്ക് നേരിടേണ്ടി വരും. നേരത്തെ എയര്‍ ഹോസ്റ്റസ് ആയിരുന്ന യുവതി പരിശീലനം നേടിയ ശേഷം പിന്നീട് പൈലറ്റാവുകയായിരുന്നു.
സ്വകാര്യ കമ്പനിയുടെ വിമാനത്തില്‍ മദ്യപിച്ചെത്തിയതിനെ തുടര്‍ന്ന രണ്ട് പൈലറ്റുമാര്‍ക്കും അഞ്ച് കാബിന്‍ ജീവനക്കാര്‍ക്കുമെതിരേ 2016ല്‍ വ്യോമയാന മന്ത്രാലയം റിപോര്‍ട്ട് തേടിയിരുന്നു.

RELATED STORIES

Share it
Top