മദ്യലഹരിയില്‍ നാവികസേനാ ഉദ്യോഗസ്ഥന്‍ ഓടിച്ച കാര്‍ വാഹനങ്ങളില്‍ ഇടിച്ച് നാലുപേര്‍ക്ക് പരിക്ക്‌കോട്ടയം: മദ്യലഹരിയില്‍  നാവിക സേനാ ഉദ്യോഗസ്ഥന്‍ ഓടിച്ച കാര്‍ രണ്ടു വാഹനങ്ങളെ ഇടിച്ചിട്ടു. ഓട്ടോറിക്ഷയും, സ്‌കൂട്ടറും ഇടിച്ചിട്ടശേഷം നാവിക സേനാ ഉദ്യോഗസ്ഥന്‍ വാഹനം ഉപേക്ഷിച്ച് ഓടിരക്ഷപെട്ടു. അപകടത്തില്‍ ഒമ്പതു വയസുകാരി അടക്കം നാലു പേര്‍ക്കു സാരമായി പരുക്കേറ്റു. ഏറ്റുമാനൂര്‍ വല്യാറ്റില്‍ കുഴി പുത്തന്‍വീട്ടില്‍ രാജേഷ് ഭവനില്‍ രാജേഷ് (38), ഭാര്യ ആശാദേവി(30)  മകള്‍ സൗമ്യ (09), ഓട്ടോഡ്രൈവര്‍ ഏറ്റുമാനൂര്‍ കിഴക്കേവള്ളിക്കാട്ടില്‍ ഷാജി തോമസ് എന്നിവര്‍ പരുക്കുകളോടെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലാണ്. കാര്‍ ഓടിച്ചിരുന്ന നാവിക സേനാ ഉദ്യോഗസ്ഥനും ചവിട്ടുവരി സ്വദേശിയുമായ ജോജോ തോമസിനെതിരേ പോലിസ് കേസെടുത്തു.കഴിഞ്ഞ ദിവസം ഒമ്പതിന് എംജി സര്‍വകലാശാലയ്ക്കു സമീപമായിരുന്നു അപകടം. ഏറ്റുമാനൂരില്‍ നിന്നു മെഡിക്കല്‍ കോളജ് ഭാഗത്തേ്ക്കു അമിത വേഗത്തില്‍ വരികയായിരുന്നു ജോജോ സഞ്ചരിച്ച കാറെന്നു പോലിസ് പറഞ്ഞു.

RELATED STORIES

Share it
Top