മദ്യപിച്ചെത്തി അച്ഛന്റെ മര്‍ദനം; സഹികെട്ടു കുളത്തില്‍ ചാടിയ പെണ്‍കുട്ടിയെ രക്ഷപ്പെടുത്തി

നെടുമങ്ങാട്: മദ്യപിച്ചെത്തി അച്ഛന്‍ മക്കളെയും ഭാര്യയെയും സ്ഥിരം മര്‍ദ്ദിക്കുന്നതില്‍ സഹികെട്ടു മകള്‍ വീടിനു സമീപത്തെ പൊതുകുളത്തില്‍ ചാടി ആത്മഹത്യക്കു ശ്രമിച്ചു. ഇന്നലെ വൈകുന്നേരം നാലു മണിയോടെ തേക്കടയിലാണ് സംഭവം.
മദ്യപിച്ചെത്തിയ  പിതാവ് പതിവ് പോലെ വീട്ടില്‍ ചീത്തവിളിയും ബഹളവും നടത്തുകയും മക്കളെ മര്‍ദിക്കുകയും ചെയ്തു.
മര്‍ദ്ദനം സഹിക്കാതെ വന്നപ്പോള്‍ ഇളയ മകള്‍ വീട്ടില്‍ നിന്നും ഇറങ്ങി ഓടി തേക്കടക്ക് സമീപം ഉള്ള പൊതുകുളത്തില്‍ ചാടുകയായിരുന്നു. കുളത്തിനു സമീപം ചായക്കടയിലുണ്ടായിരുന്ന കെഎസ്ആര്‍ടിസി ഡ്രൈവറും കണ്ടക്ടറും പെണ്‍കുട്ടി ചാടുന്നത് കണ്ടു ബഹളം വെച്ചതോടെ സമീപത്തുണ്ടായിരുന്നവര്‍ കുളത്തിലേക്കു  ചാടി പെണ്‍കുട്ടിയെ രക്ഷപ്പെടുത്തുകയായിരുന്നു.
അവശയായ പെണ്‍കുട്ടിയെ നാട്ടുകാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നേരത്തെ നിരവധി പേര്‍ മുങ്ങി മരിച്ച ഈ പൊതുകുളം അടുത്ത കാലത്താണ് നവീകരിച്ചത്.

RELATED STORIES

Share it
Top