മദ്യപിക്കാന്‍ 50 രൂപ നല്‍കിയില്ല; ബന്ധുവിന്റെ കുഞ്ഞിനെ കൊന്നു

ഭോപ്പാല്‍: മദ്യപിക്കാന്‍ 50 രൂപ നല്‍കാത്തതിനെ തുടര്‍ന്ന് ബന്ധുവിന്റെ രണ്ടുവയസ്സുകാരനായ മകനെ കിണറ്റിലെറിഞ്ഞുകൊന്നു. മധ്യപ്രദേശിലെ ഛിന്ദ്വാര ജില്ലയിലാണു സംഭവം. കഴിഞ്ഞദിവസം വൈകീട്ട് മദ്യപിച്ചെത്തിയ കനയ്യ ബന്ധുകൂടിയായ രണ്ടു വയസ്സുകാരന്റെ അമ്മയോടു മദ്യപിക്കാന്‍ പണം ആവശ്യപ്പെട്ടു. എന്നാല്‍, പണം നല്‍കാന്‍ യുവതി വിസമ്മതിച്ചു. തുടര്‍ന്ന് യുവതിയുടെ കൈയില്‍ നിന്നു കുഞ്ഞിനെ തട്ടിപ്പറിച്ച് ഇയാള്‍ ഓടി. വീട്ടുകാര്‍ നടത്തിയ തിരച്ചിലിനൊടുവില്‍ രാത്രി സമീപത്തെ കിണറ്റില്‍ നിന്ന് കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തി. ഉടനെ ബന്ധുകള്‍ പോലിസില്‍ വിവരം അറിയിച്ചു. തുടര്‍ന്ന് പ്രതിയെ അറസ്റ്റ് ചെയ്തു.

RELATED STORIES

Share it
Top