മദ്യപാനിയായ പിതാവിനെ 15 വയസ്സുകാരന്‍ വെട്ടിപ്പരിക്കേല്‍പ്പിച്ചുആര്‍പ്പൂക്കര: മദ്യപാനിയായ പിതാവിനെ 15 വയസ്സുകാരന്‍ വെട്ടിപ്പരിക്കേല്‍പ്പിച്ചു. ഇരുകാലിനും ഗുരുതരമായി പരിക്കേറ്റ ഇയാളെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മണര്‍കാട് അയിരാറ്റുനട പാലക്കുഴിയില്‍ ശിവ(43)നാണ് വെട്ടേറ്റത്. ചൊവ്വാഴ്ച അര്‍ധരാത്രി വീട്ടില്‍ വച്ചാണ് സംഭവം. പോലിസ് പറയുന്നതിങ്ങനെ. തയ്യല്‍ തൊഴിലാളിയായ ശിവന്‍ തമിഴ്‌നാട് സ്വദേശിയാണ്. ഇവിടെ വന്ന് മലയാളിയായ യുവതിയെ വിവാഹം കഴിച്ച് താമസിക്കുകയാണ്. സ്ഥിരം മദ്യപാനിയായ ഇയാള്‍ മദ്യപാനത്തിനു ശേഷം വീട്ടിലെത്തി ഇളയ മകനെ ഇയാള്‍ നിരന്തരമായി ഉപദ്രവിക്കുമായിരുന്നു. ഇളയകുട്ടി തന്റേതല്ലെന്ന് പറഞ്ഞാണ് ഇയാള്‍ കുട്ടിയെ മര്‍ദ്ദിക്കുന്നത്. ഇപ്പോള്‍ 10ാം ക്ലാസിലേക്ക് വിജയിച്ച ഈ കുട്ടിയെ ഇന്നലെ രാത്രിയും ഇയാള്‍ അടിക്കുകയും ഇടിക്കുകയും തല ഭിത്തിയില്‍ ഇടിക്കുകയും ചെയ്തു. തുടര്‍ന്ന് കുട്ടി കത്തിയെടുത്ത് ശിവന്റെ ഇരുകാലിനും വെട്ടുകയായിരുന്നു. വെട്ടേറ്റ് രക്തം വാര്‍ന്നു കിടന്ന ഇയാളെ പോലിസ് എത്തിയാണ് ആശുപത്രിയില്‍ എത്തിച്ചത്. സര്‍ജറി തീവ്രപരിചരണ വിഭാഗത്തില്‍ ചികില്‍സയില്‍ കഴിയുകയാണ്. കുട്ടിയെ ജുവനൈല്‍ കോടതിയില്‍ ഹാജരാക്കി ജാമ്യത്തില്‍ വിട്ടു.

RELATED STORIES

Share it
Top