മദ്യപസംഘം വനം ഉദ്യോഗസ്ഥനെആക്രമിച്ചു; നാലുപേര്‍ക്കെതിരേ കേസ്

പടിഞ്ഞാറത്തറ: വനത്തില്‍ മദ്യപിക്കുന്നതു ചോദ്യംചെയ്ത വനം ഉദ്യോഗസ്ഥനെ ഒരുസംഘം ആക്രമിച്ചു. ഇന്നലെ പുലര്‍ച്ചെ ഒന്നരയോടെ മീന്‍മുട്ടി വെള്ളച്ചാട്ടത്തിന് സമീപമായിരുന്നു സംഭവം. തലയ്ക്കു പരിക്കേറ്റ സെക്ഷന്‍ ഫോറസ്റ്റ് ഓഫിസര്‍ റെല്‍ജു വര്‍ഗീസിനെ ചെന്നലോട് ഗവ. ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഫോറസ്റ്ററുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പ്രദേശവാസികളായ നാലുപേര്‍ക്കെതിരേ പടിഞ്ഞാറത്തറ പോലിസ് കേസെടുത്തു. കാട്ടുതീ ഭീഷണിയുടെ പശ്ചാത്തലത്തില്‍ പരിശോധന നടത്തുന്നതിനിടെ മീന്‍മുട്ടി ഭാഗത്ത് വെളിച്ചം കണ്ടതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ വനം ജീവനക്കാരെ മദ്യപിച്ചു ലക്കുകെട്ട സംഘം ആക്രമിക്കുകയായിരുന്നു. സെക്ഷന്‍ ഫോറസ്റ്റ് ഓഫിസറായിരുന്നു ആദ്യം സ്ഥലത്തെത്തിയത്. ബഹളംവച്ച സംഘത്തോട് ഉടന്‍ പുറത്തുപോവാന്‍ ആവശ്യപ്പെട്ടെങ്കിലും തയ്യാറായില്ല. ഇതോടെ വാക്കേറ്റമായി. തുടര്‍ന്നായിരുന്നു ആക്രമണം. പിന്നാലെയെത്തിയ മറ്റു ജീവനക്കാരാണ് ഫോറസ്റ്ററെ ആശുപത്രിയിലെത്തിച്ചത്. പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കിയതായി പടിഞ്ഞാറത്തറ പോലിസ് അറിയിച്ചു.

RELATED STORIES

Share it
Top