മദ്യപന്റെ ആക്രമണത്തില്‍ എഴുകോണ്‍ സബ് രജിസ്ട്രാര്‍ ഓഫിസര്‍ക്ക് പരിക്ക്

എഴുകോണ്‍: മദ്യപിച്ചെത്തിയ യുവാവിന്റെ അക്രമത്തില്‍ എഴുകോണ്‍ സബ് രജിസ്ട്രാര്‍ ഓഫിസര്‍ക്ക് പരിക്ക്. പുളിയര്‍ സജി ഭവനില്‍ സാജനാണ്(41)എഴുകോണ്‍ വില്ലേജ് ഓഫിസ്, സബ് രജിസ്ട്രാര്‍ ഓഫിസ് എന്നിവിടങ്ങളില്‍ ആക്രമണം നടത്തിയത്.ഇന്നലെ വൈകീട്ട് നാലോടെ വില്ലേജ് ഓഫിസില്‍ എത്തിയ സാജന്‍ ഉദ്യോഗസ്ഥരെ അസഭ്യം പറയുകയും ആക്രമിക്കാന്‍ ശ്രമിക്കുകയും ചെയ്തു. വില്ലേജ് ഓഫിസര്‍ പോലിസിനെ വിളിക്കാന്‍ ശ്രമിച്ചപ്പോള്‍ ഇയാള്‍ തൊട്ടടുത്തുള്ള സബ് രജിസ്ട്രാര്‍ ഓഫിസില്‍ എത്തി ഓഫിസറെയും പ്യൂണിനേയും ഇഷ്ടിക ഉപയോഗിച്ച് മര്‍ദിക്കുകയായിരുന്നു. തലയ്ക്ക് പരിക്കേറ്റ സബ് രജിസ്ട്രാര്‍ ഓഫിസര്‍ കാക്കക്കോട്ടൂര്‍ സാരംഗില്‍ ദിലീപിനെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സാജനെ എഴുകോണ്‍ പോലിസ് അറസ്റ്റ് ചെയ്തു. മാസങ്ങള്‍ക്ക് മുന്‍പും സാജന്‍ വില്ലേജ് ഓഫിസില്‍ അക്രമം നടത്തിയിരുന്നു.

RELATED STORIES

Share it
Top