മദ്യനയത്തിലെ മാറ്റം നന്‍മയില്‍ നിന്നുള്ള ചുവടുമാറ്റം : ജില്ലാ തര്‍ബിയത്ത് സംഗമംതിരൂര്‍: നിലവില്‍ സംസ്ഥാനത്ത് തുടര്‍ന്നുകൊണ്ടിരിക്കുന്ന മദ്യനയത്തിലെ മാറ്റം നന്മയില്‍ നിന്നു തിന്മയിലേക്കുള്ള ചുവട്മാറ്റമാണെന്ന് വിസ്ഡം ഗ്ലോബല്‍ ഇസ്‌ലാമിക് മിഷന്റെ ഭാഗമായി ഐഎസ്എം സംഘടിപ്പിച്ച ജില്ലാ തര്‍ബിയത്ത് സംഗമം അഭിപ്രായപ്പെട്ടു. മദ്യഷോപ്പുകള്‍ക്ക് ലൈസന്‍സ് നല്‍കുന്നതിനുള്ള അധികാരം തദ്ദേശ സ്വയം ഭരണസ്ഥാപനങ്ങള്‍ക്ക് നല്‍കുന്നതിലൂടെ ഉണ്ടായിരുന്ന ജനകീയ നിയന്ത്രണമാണ് പുതിയ മദ്യനയത്തിലൂടെ ഇല്ലാതായിരിക്കുന്നത്. വിസ്ഡം ഇസ്‌ലാമിക് ഓര്‍ഗനൈസേഷന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് കുഞ്ഞിമുഹമ്മദ് മദനി പറപ്പൂര്‍ ഉദ്ഘാടനം ചെയ്തു. ഡോ. സിഎം ഷാനവാസ് പറവണ്ണ അധ്യക്ഷത വഹിച്ചു. വിസ്ഡം ബുക്‌സ് പുറത്തിറക്കിയ പുതിയ പുസ്തകങ്ങളുടെ പ്രകാശനം മന്ത്രി  കെ ടി ജലീല്‍ സി മമ്മൂട്ടി എംഎല്‍എക്ക് നല്‍കി പ്രകാശനം ചെയ്തു. നൗഷാദ് അടിയാട്ടില്‍, മുനവ്വില്‍ സ്വലാഹി, ജാഫര്‍ പകര, റാഫി സലഫി ചെമ്പ്ര , ഫൈസല്‍ മൗലവി , ടി കെ അഷ്‌റഫ് , സി പി സലീം , ഹംസ മദീനി , അബ്ദുല്ലത്വീഫ് സുല്ലമി, അബദുറഹിമാന്‍ അന്‍സാരി, കുഞ്ഞാലി മദനി, ഹാരിസ് കായക്കൊടി, മൂജാഹിദ് ബാലുശ്ശേരി, ഷബീബ് സ്വലാഹി സംസാരിച്ചു.

RELATED STORIES

Share it
Top