'മദ്യത്തിനെതിരേ പ്രാദേശിക ചെറുത്തുനില്‍പ് ശക്തിപ്പെടുത്തണം'ഇരിട്ടി: പ്രാദേശിക ചെറുത്തു നില്‍പ്പുകള്‍ ശക്തിപ്പെടുത്തിയാലേ മദ്യത്തില്‍ നിന്നു നാട് രക്ഷപ്പെടുകയുള്ളുവെന്ന് കേരള മദ്യ നിരോധന സമിതി സംസ്ഥാന ജനറല്‍ സെക്രട്ടറി ഈയ്യഞ്ചേരി കുഞ്ഞികൃഷ്ണന്‍.  സംസ്ഥാന വൈസ് പ്രസിഡന്റ്് ഫാദര്‍ വര്‍ഗീസ് മുഴുത്തേറ്റ് നയിക്കുന്ന മലബാര്‍ മേഖലാ ജാഥയുടെ കണ്ണൂര്‍ ജില്ലാ പര്യടനത്തിന് ഇരിട്ടിയില്‍ നല്‍കിയ സ്വീകരണ പരിപാടിയില്‍  സംസാരിക്കുകയായിരുന്നു അദ്ദേഹം.  ജില്ലാ പഞ്ചായത്ത് അംഗം തോമസ് വര്‍ഗീസ് ഉദ്ഘാടനം ചെയ്തു. മദ്യവിരുദ്ധ  ജനകീയ മുന്നണി കണ്‍വീനര്‍ അഷ്‌റഫ് മമ്പറം അധ്യക്ഷത വഹിച്ചു. ജാഥാംഗം ഇയ്യഞ്ചേരി പദ്മിനി, കോര്‍ഡിനേറ്റര്‍ പപ്പന്‍, എ രഘു  സംസാരി ച്ചു. പായം എരുമത്തടത്തില്‍ പുതുതായി ആരംഭിക്കുന്ന മദ്യഷാപ്പിന് ലൈസന്‍സ് നല്‍കരുതെന്ന് യോഗം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ബീവറേജസ് സ്ഥാപിക്കുവാന്‍ ശ്രമിക്കുന്ന എരുമത്തടം കരിയാല്‍ പ്രദേശം നേതാക്കള്‍ സന്ദര്‍ശിച്ചു.

RELATED STORIES

Share it
Top