മദ്യം വ്യാപിപ്പിക്കുന്ന സര്‍ക്കാര്‍ നടപടിയില്‍ ദുരൂഹത: സുധീരന്‍

തിരുവനന്തപുരം: മദ്യം വ്യാപിപ്പിക്കുന്ന സര്‍ക്കാര്‍ നടപടികളില്‍ തികഞ്ഞ ദുരൂഹതയെന്നു മുന്‍ കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍. മദ്യ ലഭ്യത വര്‍ധിപ്പിക്കുന്ന നിലയില്‍ പുതിയ ബ്രുവറികളും ഡിസ്റ്റിലറികളും തുടങ്ങാനും നിലവിലുള്ള ഡിസ്റ്റിലറികളുടെ ഉല്‍പാദന ശേഷി വര്‍ധിപ്പിക്കാനും അനുമതി നല്‍കിയ സര്‍ക്കാര്‍ നടപടി കടുത്ത ജനവഞ്ചനയാണ്.
ഇടതു മുന്നണിയിലെ ഘടകകക്ഷി നേതാക്കളോ, മന്ത്രിമാരോ പോലും അറിയാതെ അതീവ രഹസ്യമായി സ്വീകരിച്ച ഈ നടപടികളില്‍ തികഞ്ഞ ദുരൂഹത നിലനില്‍ക്കുന്നു. ഇക്കാര്യത്തെക്കുറിച്ച് ഒരു ജുഡീഷ്യല്‍ അന്വേഷണത്തിനു സര്‍ക്കാര്‍ തയ്യാറാവണമെന്നും സുധീരന്‍ ആവശ്യപ്പെട്ടു.

RELATED STORIES

Share it
Top