മദ്യം കഴിച്ച് കുഴഞ്ഞുവീണ് പിതാവും മകനും ഉള്‍െപ്പടെ മൂന്നുപേര്‍ മരിച്ചു

മാനന്തവാടി: വെള്ളമുണ്ട വാരാമ്പറ്റയില്‍ മദ്യം കഴിച്ചുകുഴഞ്ഞുവീണ് പിതാവും മകനുമു ള്‍പ്പെടെ മൂന്നുപേര്‍ മരിച്ചു. വെള്ളമുണ്ട വാരാമ്പറ്റ കൊച്ചാറ പുലയ കോളനിയിലെ തിഗന്നായി (75), മകന്‍ പ്രമോദ്(35), ബന്ധു പ്രസാദ്(35) എന്നിവരാണു മരിച്ചത്. തിഗന്നായി മന്ത്രവാദ ക്രിയകള്‍ നടത്തിവരികയായിരുന്നു.
അതേസമയം, മദ്യത്തില്‍ വി ഷം കലര്‍ത്തിയെന്ന സംശയത്തില്‍ രണ്ടുപേരെ കസ്റ്റഡിയി ലെടുത്തു. ഇവരെ പോലിസ് ചോദ്യംചെയ്ത് വരികയാണ്. ബുധനാഴ്ച രാവിലെ 11ന് പൂജയ്ക്ക് വന്ന യുവാവ് നല്‍കിയ മദ്യം കഴിച്ച തിഗന്നായി ഉടന്‍ കുഴഞ്ഞുവീഴുകയായിരുന്നു. ആശുപത്രിയിലേക്ക് കൊണ്ടുപോവുംവഴി മരിച്ചു. അസുഖങ്ങള്‍ ഉണ്ടായിരുന്ന ആളായിരുന്നതിനാല്‍ മരണകാരണം രോഗമായിരിക്കുമെന്ന് കരുതി ബന്ധുക്കള്‍ മൃതദേഹം തിരികെ വീട്ടിലേക്ക് കൊണ്ടുവന്നു. ഇന്നലെ രാവിലെ 10ന് സംസ്‌കാരം നടത്താന്‍ തീരുമാനിക്കുകയും ചെയ്തു. എന്നാല്‍ ബുധനാഴ്ച രാത്രി 10 മണിയോടെയാണ് പ്രസാദ് മദ്യത്തിന്റെ കാര്യം സുഹൃത്തുക്കളോട് പറയുന്നത്. പ്രമോദും പ്രസാദും മദ്യം കഴിക്കുകയും ചെയ്തു. മദ്യം കഴിച്ചശേഷം ഇരുവരും കുഴഞ്ഞുവീണു. തുടര്‍ന്ന് ഇരുവരെയും മാനന്തവാടി ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും പ്രമോദ് യാത്രാമധ്യേയും പ്രസാദ് ആശുപത്രിയില്‍ വച്ചും മരണപ്പെട്ടു. കൂലിപ്പണിക്കാരനായ പ്രമോദ് അവിവാഹിതനാണ്. മതാവ് ഭാരതി.
പ്രസാദ് ഓട്ടോറിക്ഷാ ഡ്രൈവറാണ്. ഭാര്യ: ഷീജ. പരേതനായ ഗോപാലനാണ് പിതാവ്. മാതാവ്: കല്യാണി. മാനന്തവാടി ഡിവൈഎസ്പി കെ എം ദേവസ്യയുടെ നേതൃത്വത്തില്‍ പോലിസ് എത്തി നടപടികള്‍ സ്വീകരിച്ചു. മൃതദേഹങ്ങള്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് പോസ്റ്റ്‌മോര്‍ട്ടത്തിനായി കൊണ്ടു പോയി. സംഭവത്തില്‍ പോലിസ് അന്വേഷണമാരംഭിച്ചു.



RELATED STORIES

Share it
Top