റമദാന്‍: ജമ്മുകശ്മീരില്‍ വെടിനിര്‍ത്തല്‍

ശ്രീനഗര്‍: മുസ്‌ലിംകളുടെ പുണ്യമായ റമദാന്‍ പ്രമാണിച്ച് ജമ്മുകശ്മീരില്‍ കേന്ദ്രസര്‍ക്കാര്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചു. അടുത്ത 30 ദിവസത്തേക്ക് മേഖലയില്‍ സൈനികനടപടികള്‍ പാടില്ലെന്നു സൈന്യത്തിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ജമ്മുകശ്മീര്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തിയാണ് ഇക്കാര്യം അറിയിച്ചത്. സമാധാനാന്തരീക്ഷത്തില്‍ വ്രതമനുഷ്ഠിക്കുന്നതിനാണ് ഇത്തരമൊരു തീരുമാനം കൈക്കൊണ്ടതെന്ന് ആഭ്യന്തര മന്ത്രാലയം ട്വീറ്റ് ചെയ്തു. റമദാന്‍ മാസത്തില്‍ വെടിനിര്‍ത്തണമെന്ന മുഖ്യമന്ത്രി മഹ്ബൂബ മുഫ്തിയുടെ അഭ്യര്‍ഥന കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് സ്വീകരിക്കുകയായിരുന്നു.

RELATED STORIES

Share it
Top