മത സ്പര്‍ധ വളര്‍ത്തുന്ന ഫേസ്ബുക്ക് പോസ്റ്റ്:എസ്ഡിപിഐ പരാതി നല്‍കി

വാടാനപ്പള്ളി: ഫേസ്ബുക്കിലൂടെ മതവിദ്വേഷം വളര്‍ത്തുന്നതും ഒരു മതവിഭാഗത്തെ ആക്ഷേപിക്കുന്നതുമായ രീതിയില്‍ പോസ്റ്റ് പ്രചരിപ്പിച്ച വാടാനപ്പള്ളി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റും സിപിഎം നേതാവുമായ ഷിജിത്ത് വടക്കുഞ്ചേരിക്കെതിരേ നടപടി ആവശ്യപ്പെട്ട് എസ്ഡിപിഐ മണലൂര്‍ മണ്ഡലം പ്രസിഡന്റ് പി ഫൈസല്‍ ഇബ്രാഹീം വലപ്പാട് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ക്ക് പരാതിനല്‍കി. സുപ്രിംകോടതി പരിഗണനയിലുള്ള ഡോ. ഹാദിയ കേസിലാണ് ഷിജിത്ത് തൃത്തല്ലൂര്‍ എന്ന തന്റെ ഫേസ്ബുക്ക് ഐഡിയിലൂടെ ഒരു വിഭാഗത്തെ ആക്ഷേപിക്കുന്നതും മതസ്പര്‍ധ വളര്‍ത്തുന്നതുമായ പോസ്റ്റിട്ടത്. ഷെഫിന്‍-ഹാദിയ വിവാഹത്തെ വര്‍ഗീയ തീവ്രവാദ കൃഷിയെന്നാണ് പോസ്റ്റിലൂടെ ആരോപിക്കുന്നത്. പോസ്റ്റിനു കീഴില്‍ അഭിപ്രായപ്രകടനം നടത്തിയ വാടാനപ്പള്ളി പോലിസ് സ്‌റ്റേഷനിലെ പ്രിജു എന്ന ഉദ്യോഗസ്ഥനെതിരെയും പരാതിയില്‍ നടപടി ആവശ്യപ്പെട്ടിട്ടുണ്ട്. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം ദുരുപയോഗം ചെയ്തു പ്രസിഡന്റ് നടത്തുന്ന ഇത്തരം പ്രചാരണങ്ങള്‍ നാട്ടിലെ മതസൗഹാര്‍ദാന്തരീക്ഷം തകര്‍ക്കാന്‍ കാരണമാവുമെന്നു പരാതിയില്‍ പറയുന്നു. ജനങ്ങളില്‍ തെറ്റിദ്ധാരണ പടര്‍ത്തി ഒരു വിഭാഗത്തെയും അവരുടെ വിശ്വാസത്തെയും അവഹേളിച്ച ഷിജിത്ത് വടക്കുംഞ്ചേരി പ്രസിഡന്റ് പദവിയില്‍ തുടരാന്‍ അര്‍ഹനല്ലെന്ന് എസ്ഡിപിഐ നേതാക്കള്‍ പറഞ്ഞു. ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത പ്രസിഡന്റ് രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് സമരം സംഘടിപ്പിക്കുമെന്ന് എസ്ഡിപിഐ നേതാക്കള്‍ അറിയിച്ചു.

RELATED STORIES

Share it
Top