മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി കരക്കെത്തിച്ചു


പൊന്നാനി: താനൂര്‍ ഉണ്ണിയാലില്‍ നിന്നു മത്സ്യ ബന്ധനത്തിനു പോയി അപകടത്തില്‍പ്പെട്ട തൊഴിലാളികളെ രക്ഷപ്പെടുത്തി കരക്കെത്തിച്ചു. പറവണ്ണ സ്വദേശികളായ കുട്ടാത്ത് ഹനീഫ (47), കുട്ടാത്ത് അബ്ദുള്ളക്കുട്ടി(50), പുത്തന്‍പുരയില്‍ ശിഹാബ് (31) എന്നീ മത്സ്യത്തൊഴിലാളികളെയാണ് ഫിഷറീസ് റസ്‌ക്യൂ ബോട്ടില്‍നടത്തിയ രക്ഷാപ്രവര്‍ത്തനത്തില്‍ പൊന്നാനി ഹാര്‍ബറില്‍ എത്തിച്ചത്.

കമ്മുട്ടകത്ത് ലത്തീഫിന്റെ ഉടമസ്ഥതയിലുള്ള  തവക്കല്‍ത്തു അലള്ളാ എന്ന ഫൈബര്‍ തോണിയാണ് പൊന്നാനി അഴിമുഖത്തിനു പടിഞ്ഞാറ് കടലില്‍ അപകടത്തിപെട്ടു മറിഞ്ഞത്.

പൊന്നാനിഫിഷറീസ് ഡപ്യൂട്ടി ഡയറക്ടര്‍ സി ജയനാരായണന്‍, അസി. ഡയറക്ടര്‍ ബി എസ് രാജു ആനന്ദ് എന്നിവരുടെ  നിര്‍ദ്ദേശപ്രകാരം  പെറ്റിയാര്‍ഡ് ഓഫിസര്‍ സി ബാബുരാജ്, സീ റസ്‌ക്യൂ ഗാര്‍ഡുമാരായ  കെ സലീം, എ പി ജാഫറലി, എം പി അന്‍സാര്‍,  ബോട്ടു ജീവനക്കാരായ  ഇബ്രാഹിം, നാസര്‍, ശിഹാബ് എന്നിവര്‍ ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.

അപകടത്തില്‍ പെട്ട തോണിയും വലയും എഞ്ചിനും നഷ്ടപെട്ടെങ്കിലും ലൈഫ് ജാക്കറ്റ് ഉപയോഗിച്ചതിനാലാണ് ജീവന്‍ പിടിച്ച് പിടിച്ച് നിര്‍ത്താനായതെന്ന് രക്ഷപ്പെട്ട മത്സ്യതൊഴിലാളികള്‍ പറഞ്ഞു.
MTP

MTP

Our Contributor help bring you the latest article around you


RELATED STORIES

Share it
Top