മതേതര ശക്തികള്‍ ഒന്നിക്കേണ്ട സമയമായി: സത്യന്‍ മൊകേരി

കല്‍പ്പറ്റ: രാജ്യത്ത് മതേതര ശക്തികള്‍ ഒന്നിക്കേണ്ട സമയമായെന്നു സിപിഐ ദേശീയ കൗണ്‍സില്‍ അംഗം സത്യന്‍ മൊകേരി പറഞ്ഞു. ജില്ലയിലെ പാര്‍ട്ടി ജില്ലാ കൗണ്‍സില്‍, മണ്ഡലം, ലോക്കല്‍ അംഗങ്ങള്‍ കമ്മിറ്റി അംഗങ്ങള്‍ പങ്കെടുക്കുന്ന മേഖലാ റിപോര്‍ട്ടിങുകളില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേന്ദ്ര സര്‍ക്കാര്‍ ഭരണത്തിനെതിരേ ജനങ്ങള്‍ ശക്തമായ പ്രക്ഷോഭത്തിലേക്ക് നീങ്ങുകയാണ്. രാജ്യത്തിന്റെ മതേതരത്വവും ഭരണഘടനയും സംരക്ഷിക്കപ്പെടണമെങ്കില്‍ രാജ്യത്ത് മതേതര സര്‍ക്കാര്‍ ഉണ്ടായേ മതിയാവൂ.
മതേതര ശക്തികളുടെ ചെറിയ അഭിപ്രായ വ്യത്യാസങ്ങള്‍ മാറ്റിവച്ച് ഫാഷിസ്റ്റ് ഭരണത്തിനെതിരായി ഒന്നിക്കണമെന്നും സത്യന്‍ മൊകേരി പറഞ്ഞു. കല്‍പ്പറ്റയില്‍ നടന്ന വൈത്തിരി, കല്‍പ്പറ്റ മണ്ഡലം റിപോര്‍ട്ടിങില്‍ എം വി ബാബു അധ്യക്ഷത വഹിച്ചു.

RELATED STORIES

Share it
Top