മതേതര ശക്തികളുടെ സഹകരണം സ്വാഗതാര്‍ഹം

വാണിമേല്‍: വരുന്ന പൊതുതിരഞ്ഞെടുപ്പില്‍ സംഘ്പരിവാര ശക്തികള്‍ക്കെതിരെ സഹകരിക്കാനുള്ള മതേതര പാര്‍ട്ടികളുടെ നീക്കം സ്വാഗതാര്‍ഹമാണെന്ന് എസ്ഡിപിഐ ജില്ലാ സെക്രട്ടറി സാലിം അഴിയൂര്‍. ഇന്ത്യയുടെ നാനാത്വം നിലനിര്‍ത്താന്‍ ഈ സഹകരണം അനിവാര്യമാ ണെന്നും അദ്ദേഹം പറഞ്ഞു.
വാണിമേലില്‍ എസ്ഡിപിഐ പൊതുയോഗം ഉദ്ഘാടനം ചെയ്യുകായിരുന്നു അദ്ദേഹം. കെ പി കുഞ്ഞമ്മദ് മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. ഫൈസല്‍ ഈരാറ്റുപേട്ട മുഖ്യപ്രഭാഷണം നടത്തി. ടി വി ഹമീദ്, മൊയ്തു കെ, അലി എം കെ സംസാരിച്ചു. പുതുതായി പാര്‍ട്ടിയിലേക്ക് വന്നവര്‍ക്ക് യോഗത്തില്‍ സ്വീകരണം നല്‍കി.

RELATED STORIES

Share it
Top