മതേതരപാര്‍ട്ടികള്‍ എതിര്‍ക്കാത്തത് എന്തുകൊണ്ടെന്ന് യോഗി ആദിത്യനാഥ് ന്യൂഡല്‍ഹി: കേരളത്തില്‍ നടക്കുന്ന ബീഫ് ഫെസ്റ്റിവലുകള്‍ക്കെതിരേ മതേതരപാര്‍ട്ടികള്‍ സംസാരിക്കാത്തത് എന്തുകൊണ്ടാണെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. കാലികളെ കശാപ്പ് ചെയ്യുന്നതിനെതിരായ സര്‍ക്കാര്‍ ഉത്തരവിന് ശേഷം കേരളത്തില്‍ ബീഫ് പാര്‍ട്ടി നടക്കുന്നതായി കണ്ടുവെന്ന് ഞായറാഴ്ച വൈകീട്ട് ലഖ്‌നോവില്‍ എബിവിപി പരിപാടിയില്‍ സംസാരിക്കവെ ആദിത്യനാഥ് പറഞ്ഞു. മതേതരത്വത്തിന്റെ പേരില്‍ എല്ലാവരും പരസ്പരം വികാരങ്ങള്‍ മാനിക്കണമെന്ന ചര്‍ച്ചകള്‍ രാജ്യത്ത് വിവിധ സംഘടനകള്‍ നടത്താറുണ്ട്. എന്നാല്‍, ഈ സംഘടനകള്‍ കേരളത്തിന്റെ കാര്യത്തില്‍ മൗനം പാലിക്കുന്നത് എന്തുകൊണ്ടാണ്. ഡല്‍ഹി സര്‍വകലാശാലയിലെയും ജെഎന്‍യുവിലെയും പ്രതിഷേധക്കാര്‍ എന്തുകൊണ്ടാണ് ഇക്കാര്യത്തില്‍ പ്രതിഷേധിക്കാത്തത്. ആദിത്യനാഥ് ചോദിച്ചു.

RELATED STORIES

Share it
Top