മതേതരത്വത്തെ അംഗീകരിക്കാത്തവരെ പരാജയപ്പെടുത്തണം: റാവുത്തര്‍ ഫെഡറേഷന്‍

ചെങ്ങന്നൂര്‍: ന്യൂനപക്ഷ വോട്ടുകള്‍ നിര്‍ണ്ണായകമായ ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ രാജ്യത്തിന്റെ ബഹുസ്വരതയെയും, മതനിരപേക്ഷ മൂല്യങ്ങളെയും അംഗീകരിക്കാത്തവരുടെ  പരാജയം ഉറപ്പുവരുത്തിയും ന്യൂനപക്ഷ പിന്നാക്ക ദലിത് വിഭാഗങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കുമെന്നും നിലവിലുള്ള സംവരണ നയത്തില്‍ മാറ്റം വരുത്തില്ലെന്നു ഉറപ്പു നല്‍കുന്നവരെയും ഉപതെരഞ്ഞെടുപ്പില്‍ വോട്ടു ചെയ്ത് വിജയിപ്പിക്കണമെന്ന് ചെങ്ങന്നൂരില്‍ ചേര്‍ന്ന റാവുത്തര്‍ ഫെഡറേഷന്‍ ആലപ്പുഴ ജില്ലാ നേതൃയോഗം ആഹ്വാനം ചെയ്തു.
ജില്ലാ പ്രസിഡന്റ് നസീര്‍ സീദാറിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗം സംസ്ഥാന ജനറല്‍ സെക്രട്ടറി ചുനക്കര ഹനീഫ ഉദ്ഘാടനം ചെയ്തു. ജില്ലാ ജനറല്‍ സെക്രട്ടറി എസ് ഷാജഹാന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് ഷറഫുദ്ദീന്‍ കല്ലറ വിള, എസ് ഖാന്‍ സാഹിബ് താമരക്കുളം, എസ് മുജീബ് റഹ്മാന്‍, മജീദ് ആലപ്പുഴ, എച്ച് നൂറുദ്ദീന്‍, എച്ച് ബഷീര്‍ റാവുത്തര്‍, ഇഎം റഷീദ്, കെ ഷംസുദീന്‍, റ്റിഹബീബ് റാവുത്തര്‍, എസ് കബീര്‍ റാവുത്തര്‍, പി എം ഷറീഫ്, എച്ച് സുലൈമാന്‍ റാവുത്തര്‍, ഇ ഷാജഹാന്‍ സംസാരിച്ചു.

RELATED STORIES

Share it
Top