മതേതരത്വത്തിന്റെ പേരില്‍ ഇടതുപക്ഷം വര്‍ഗീയത ഒളിച്ചു കടത്തുന്നു: പി സി ഹംസ

പാലക്കാട്: മതേതരത്വത്തിന്റെ പേരില്‍ ഇടതുപക്ഷം വര്‍ഗീയത ഒളിച്ചു കടത്തുയാണെന്നും പിണറായിയുടെ പോലിസ് സംഘ് പരിവാറിനു വേണ്ടി പണിയെടുക്കുകയാണെന്നും വെല്‍ഫെയര്‍ പാര്‍ട്ടി ദേശീയ ജനറല്‍ സെക്രട്ടറി പി സി ഹംസ ആരോപിച്ചു. ജനകീയ സമരങ്ങളെ വേട്ടയാടുന്ന ഇടതു സര്‍ക്കാറിനെതിരെ വെല്‍ഫെയര്‍ പാര്‍ട്ടി ജില്ലാ കമ്മിറ്റി പാലക്കാട് സ്‌റ്റേഡിയം ബസ്റ്റാന്റ് ഗ്രൗണ്ടില്‍ സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഹര്‍ത്താലിന്റെ മറവില്‍ ആയിരത്തിലധികം ചെറുപ്പക്കാരെയാണ് പോലിസ് അറസ്റ്റ് ചെയ്തിരിക്കുന്നത്.
വര്‍ഗീയ ധ്രുവീകരണത്തിന് സഹായകരമാവുന്ന രീതിയിലുള്ള ഇടപെടലുകളാണ് രാഷ്ട്രീയ പാര്‍ട്ടികളുടെയും പോലിസിന്റെയും ഭാഗത്തു നിന്നുമുണ്ടായതെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന കമ്മിറ്റിയംഗം എം സുലൈമാന്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി എം ജോസഫ് ജോണ്‍ മുഖ്യ പ്രഭാഷണം നിര്‍വഹിച്ചു. ജില്ലാ പ്രസിഡന്റ് കെ സി നാസര്‍, ഫ്രറ്റേണിറ്റി സംസ്ഥാ ജനറല്‍ സെക്രട്ടറി പ്രദീപ് നെന്മാറ, വെല്‍ഫെയര്‍ പാര്‍ട്ടി ജില്ലാ ജനറല്‍ സെക്രട്ടറി അജിത് കൊല്ലങ്കോട്, ജില്ലാ സെക്രട്ടറി  ആസിയ റസാഖ്, ജില്ലാ വൈസ് പ്രസിഡന്റ് പി ലുഖ്മാന്‍, കണ്‍വീനര്‍ ബാബു തരൂര്‍ സംസാരിച്ചു.

RELATED STORIES

Share it
Top