മതേതരത്വം തകര്‍ക്കുന്നവരെ ഒറ്റപ്പെടുത്തണം: സമന്വയം പൊന്നാനി

പൊന്നാനി: രാജ്യത്തിന്റെ മതേതരത്വം തകര്‍ക്കാന്‍ ശ്രമിക്കുന്നവരെ ഒറ്റപ്പെടുത്തണമെന്നു സാമൂഹിക കൂട്ടായ്മയായ സമന്വയം പൊന്നാനി കണ്‍വന്‍ഷന്‍ അഭിപ്രായപ്പെട്ടു.  ദാരുണമായി കൊലചെയ്യപ്പെട്ട കാശ്മീരിലെ എട്ടു വയസ്സുകാരിയുടെ ഘാതകര്‍ക്ക് പരമാവധി ശിക്ഷ ഉറപ്പാക്കണം.
അപക്വമായ പ്രതിഷേധങ്ങളിലൂടെ ജനജീവിതം ദുസ്സഹമാക്കുന്ന നടപടികളില്‍ നിന്ന് വിട്ടു നില്‍ക്കണമെന്നും യോഗം അഭിപ്രായപ്പെട്ടു. മുന്‍ ഹജ്ജ് കമ്മിറ്റി അംഗം കെ എം മുഹമ്മദ് കാസിം കോയ യോഗം ഉദ്ഘാടനം ചെയ്തു.
അബ്ദുറഹിമാന്‍ ഫാറൂഖി അധ്യക്ഷത വഹിച്ചു. സി വി അബൂസാലിഹ്,ഡോ.ഇബ്രാഹിംകുട്ടി, ഫസലുറഹ്മാന്‍, സി വി അബ്ദുല്ലക്കുട്ടി, പി വി അബ്ദുല്ലത്തീഫ്, ഡോ.പി വി ഹബീബ് റഹ്മാന്‍, ജാവ അഷറഫ്, എ എം അബ്ദുല്‍ ഗഫൂര്‍, മൂസ, കെ വി അമാനുല്ല സംസാരിച്ചു.

RELATED STORIES

Share it
Top