മതിലിനു പണം അനുവദിച്ചില്ലെങ്കില്‍ ഭരണം സ്തംഭിപ്പിക്കും

വാഷിങ്ടണ്‍: അഭയാര്‍ഥികളുടെ ഒഴുക്കു തടയാന്‍ മെക്‌സിക്കന്‍ അതിര്‍ത്തിയില്‍ മതില്‍ നിര്‍മാണത്തിനുള്ള സാമ്പത്തിക പിന്തുണ സെനറ്റ് നല്‍കിയില്ലെങ്കില്‍  ഭരണം സ്തംഭിപ്പിക്കുമെന്നു ഡെമോക്രാറ്റ് അംഗങ്ങള്‍ക്ക് ട്രംപിന്റെ ഭീഷണി. ഞായറാഴ്ച ട്വിറ്ററിലൂടെയാണു ട്രംപ് ഡെമോക്രാറ്റുകളെ ഭീഷണിപ്പെടുത്തിയത്.
ഡെമോക്രാറ്റിക് സെനറ്റുമാര്‍ തങ്ങള്‍ക്ക് വോട്ട് നല്‍കിയില്ലെങ്കില്‍ സാമ്പത്തിക അടിയന്തരാവസ്ഥ പ്രഖ്യാപിക്കാനും താന്‍ മടിക്കില്ല. കുടിയേറ്റം മെറിറ്റ് അടിസ്ഥാനത്തില്‍ മാത്രമേ പറ്റു. യുഎസിന് ആവശ്യം മികച്ച നിലവാരമുള്ള ആളുകളെയാണെന്നും ട്രംപ് ട്വിറ്ററില്‍ കുറിച്ചു.ട്രംപിന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലൊന്നായിരുന്നു അതിര്‍ത്തിയിലെ മതില്‍ നിര്‍മാണം.

RELATED STORIES

Share it
Top