മതസൗഹാര്‍ദ്ദ പെരുമയുമായി തിരുവൈരാണിക്കുളം

കാലടി: തിരുവൈരാണിക്കുളം മഹാദേവക്ഷേത്രത്തില്‍ ദര്‍ശനോത്സവത്തിന്റെ അവസാനദിനം മതസൗഹാര്‍ദ സന്ദേശവുമായി വിവിധ മതപൗരോഹിത്യസംഘം ക്ഷേത്രത്തില്‍ എത്തി.
കാഞ്ഞൂര്‍ ഫൊറോന പള്ളി വികാരി ഫാ. വര്‍ഗീസ് പൊട്ടയ്ക്കല്‍, വെള്ളാരപ്പിള്ളി സെന്റ് ജോസഫ് പള്ളി വികാരി ഫാ. ജോണ്‍ പൊള്ളച്ചിറ, വെള്ളാരപ്പിള്ളി മസ്ജിദ് നൂര്‍ മദ്രസ ഇമാം അബ്ദുള്‍ സത്താര്‍ അംജദി, കാഞ്ഞൂര്‍ തിരുനാള്‍ ആഘോഷ കമ്മിറ്റി ജന. കണ്‍വീനര്‍ ജോയ് പുതുശേരി, ട്രസ്റ്റിമാരായ ജോയ് ഇടശേരി, ഡേവിസ് വരേക്കുളം എന്നിവരാണ് ഉത്സവാഘോഷത്തിന്റെ സന്തോഷം പങ്കുവയ്ക്കാന്‍ എത്തിയത്.
തിരുവൈരാണിക്കുളം മഹാദേവ ക്ഷേത്ര ട്രസ്റ്റ് ഭാരവാഹികളും അംഗങ്ങളും ചേര്‍ന്ന് ഇവരെ സ്വീകരിച്ചു.
ട്രസ്റ്റ് പ്രസിഡന്റ് കുഞ്ഞനിയന്‍ നമ്പൂതിരിപ്പാട്, സെക്രട്ടറി പി ജി സുധാകരന്‍, വൈസ് പ്രസിഡന്റ് എന്‍ ശ്രീകുമാര്‍, ജോയിന്റ് സെക്രട്ടറി ഉണ്ണികൃഷ്ണന്‍ മാടവന എന്നിവരുമായി ഉത്സവത്തിന്റെ നടത്തിപ്പു സംബന്ധിച്ചു സംഘം ചര്‍ച്ച നടത്തി. പുരോഹിത സംഘത്തിനു ക്ഷേത്ര ഭാരവാഹികള്‍ പ്രസാദം നല്‍കി. കാഞ്ഞൂര്‍ തിരുനാളിന് എത്തിച്ചേരുന്നതിനു വേണ്ടിയുള്ള ക്ഷണക്കത്ത് പുരോഹിത സംഘം ട്രസ്റ്റ് ഭാരവാഹികള്‍ക്കു കൈമാറി.
മതസൗഹാര്‍ദത്തിന്റെ മാതൃകയായി തിരുവൈരാണിക്കുളം നടതുറപ്പ് മഹോത്സവത്തിനു എല്ലാവര്‍ഷവും പൗരോഹിത്യ സംഘം സന്ദര്‍ശനം നടത്താറുണ്ട്. ക്ഷേത്ര ട്രസ്റ്റ് പ്രതിനിധികള്‍ കാഞ്ഞൂര്‍ പള്ളി തിരുനാളിനു ആശംസകളുമായി പള്ളിയിലും സന്ദര്‍ശനം നടത്താറുണ്ട്.

RELATED STORIES

Share it
Top