മതസ്വാതന്ത്ര്യം മൗലികാവകാശം പോലെ പ്രധാനം: നിക്കി ഹാലി

ന്യൂഡല്‍ഹി: മതസ്വാതന്ത്ര്യമെന്നത് മൗലികാവകാശം പോലെ തന്നെ പ്രധാനമാണെന്ന് യുഎന്നിലെ യുഎസ് അംബാസഡര്‍ നിക്കി ഹാലി. ഇന്ത്യയിലെ യുഎസ് അംബാസഡര്‍ കെന്നത്ത് ജസ്റ്റര്‍ക്കൊപ്പം ഡല്‍ഹിയില്‍ ഹുമയൂണിന്റെ ശവകുടീരം സന്ദര്‍ശിക്കാനെത്തിയപ്പോഴാണ് നിക്കി ഹാലി മാധ്യമങ്ങളോട് ഇക്കാര്യം പറഞ്ഞത്. മതേതര ജനാധിപത്യ രാജ്യമെന്ന് അറിയ  െപ്പടുന്ന ഇന്ത്യയില്‍ ജനങ്ങളുടെ മതസ്വാത്രന്ത്യം മൗലികാവകാശം പോലെ തന്നെ പ്രധാനമാണെന്നായിരുന്നു നിക്കി ഹാലിയുടെ പ്രസ്താവന.
കാലം ചെല്ലുന്തോറും യുഎസും ഇന്ത്യയും തമ്മിലുള്ള ബന്ധം സുദൃഢമാവുകയാണ്. തീവ്രവാദത്തിനെതിരേ ഇരു രാജ്യങ്ങളും ഒരുമിച്ച് പോരാടണമെന്നും അവര്‍ പറഞ്ഞു. രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനെത്തിയ ഹാലി രാജ്യത്തെ പ്രമുഖ ബിസിനസ് മേധാവികളുമായും മുതിര്‍ന്ന ഉദ്യോഗസ്ഥരുമായും കൂടിക്കാഴ്ച നടത്തും.

RELATED STORIES

Share it
Top