മതസ്വാതന്ത്യം ഹനിക്കുന്നു: പാകിസ്താനെ പ്രത്യേക നിരീക്ഷണ പട്ടികയില്‍ ഉള്‍പ്പെടുത്തി അമേരിക്ക

വാഷിംഗ്ടണ്‍: ജനങ്ങളുടെ മതസ്വാതന്ത്യം ഹനിക്കുന്നതിന്‍രെ പേരില്‍ പാകിസ്താനെ അന്താരാഷ്ട തലത്തിലുള്ള പ്രത്യേക നിരീക്ഷണ പട്ടികയില്‍ ഉള്‍പ്പെടുത്തി അമേരിക്കയുടെ പുതിയ നീക്കം. മറ്റ് 10 രാജ്യങ്ങളും ഈ പട്ടികയില്‍ ഇടം പിടിച്ചിട്ടുണ്ട്. വിഷയത്തില്‍ പാകിസ്താന്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.


അന്താരാഷ്ട്ര മതസ്വാതന്ത്രനിയമപ്രകാരം നിരീക്ഷിക്കേണ്ട രാജ്യങ്ങളുടെ പട്ടിക പുനര്‍നിശ്ചയിച്ചതായും, പുതിയ പട്ടികയില്‍ പാകിസ്ഥാനെ ഉള്‍പ്പെടുത്തിയെന്നുമാണ് അമേരിക്കന്‍ സ്‌റ്റേറ്റ് സെക്രട്ടറി അറിയിച്ചത്. മ്യാന്‍മാര്‍, ഉസ്‌ബെക്കിസ്ഥാന്‍, സൗദി അറേബ്യ, ഇറാന്‍, എന്നീ രാജ്യങ്ങളും പട്ടികയിലുണ്ട്.
ഇഷ്ടമതം സ്വീകരിച്ചതിന്റെ പേരില്‍ നിരവധി ജനങ്ങളാണ് ഈ രാജ്യങ്ങളില്‍ ആക്രമണത്തിനിരയായത്. ചിലര്‍ക്കുനേരേ ഭരണകൂടം വിലക്കേര്‍പ്പെടുത്തുകയും ചെയ്യാറുണ്ട്. മതന്യൂന പക്ഷങ്ങള്‍ ഈ രാജ്യങ്ങളില്‍ വലിയ തോതില്‍ ആക്രമണത്തിന് ഇരയാവുന്നുണ്ട്.
രാജ്യത്തെ സമാധാനം ഉറപ്പാക്കാന്‍, മതസ്വാതന്ത്ര്യം സംരക്ഷിക്കപ്പെടണം. ഈ സാഹചര്യത്തില്‍ ഒരോ രാജ്യങ്ങളിലും, മതസ്വാതന്ത്ര്യം സംരക്ഷിക്കാന്‍ കൂടുതല്‍ ശ്രദ്ധ നല്‍കണമെന്നാണ് പ്രത്യേക പട്ടിക തയ്യാറാക്കിയതെന്നാണ് വാഷിംഗ്ടണ്‍ വൃത്തങ്ങള്‍ അറിയിച്ചത്.നേരത്തെ പാകിസ്ഥാന് നല്‍കികൊണ്ടിരുന്ന സാമ്പത്തിക സഹായം അമേരിക്ക പിന്‍വലിച്ചിരുന്നു.

RELATED STORIES

Share it
Top