മതസംഘടനകള്‍ ആവിഷ്‌കാര സ്വാതന്ത്ര്യത്തെ കടന്നാക്രമിക്കുന്നു

തൃശൂര്‍: എഴുത്തുകാര്‍ എന്തെഴുതണമെന്ന് മതസംഘടനകളും പൗരോഹിത്യവും തീരുമാനിക്കുന്നത് ജനാധിപത്യത്തിനും ആവിഷ്‌കാരസ്വാതന്ത്ര്യത്തിനും എതിരേയുള്ള കടന്നാക്രമണമാണെന്ന് യുവകലാസാഹിതി സംസ്ഥാന പ്രസിഡന്റ് ആലങ്കോട് ലീലാകൃഷ്ണനും ജനറല്‍ സെക്രട്ടറി ഇ എം സതീശനും പറഞ്ഞു. എസ് ഹരീഷ് ഉള്‍പ്പെടുന്ന എഴുത്തുകാരുടെയും കലാകാരന്മാരുടെയും ആവിഷ്‌കാരസ്വാതന്ത്ര്യത്തിനു വേണ്ടി സാംസ്‌കാരിക കേരളം ഒറ്റക്കെട്ടായി അണിനിരക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. മത, വര്‍ഗീയ ഫാഷിസ്റ്റ് ശക്തികള്‍ ഉയര്‍ത്തുന്ന ജനാധിപത്യവിരുദ്ധ നിലപാടുകള്‍ക്കെതിരേ എഴുത്തുകാരന് പിന്തുണ പ്രഖ്യാപിച്ച് വരുംദിവസങ്ങളില്‍ സംസ്ഥാനത്തെമ്പാടും വിപുലമായ ഐക്യദാര്‍ഢ്യ പരിപാടികള്‍ സംഘടിപ്പിക്കാന്‍ യുവകലാസാഹിതി സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു.

RELATED STORIES

Share it
Top