മതവിദ്വേഷ പ്രസംഗം : ശശികലയുടെ ഹരജി ജൂണ്‍ 19ലേക്ക് മാറ്റികൊച്ചി: ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ പി ശശികല നല്‍കിയ ഹരജി ഹൈക്കോടതി ജൂണ്‍ 19ലേക്കു മാറ്റി. സംസ്ഥാനത്ത്  മതവിദ്വേഷപ്രസംഗം നടത്തി വര്‍ഗീയകലാപത്തിന് ശശികല ശ്രമിക്കുന്നുവെന്നാരോപിച്ച്  കാസര്‍കോട് സ്വദേശി അഡ്വ. സി ഷുക്കൂര്‍ ഡിജിപിക്കു നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ രജിസ്റ്റര്‍ ചെയ്ത കേസ് റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹരജിയാണ് 19ലേക്കു മാറ്റിയത്. ശശികലയ്‌ക്കെതിരേ ഹൊസ്ദുര്‍ഗ പോലിസ് കേസെടുക്കുകയും പിന്നീട് കോടിലക്കാട് സ്റ്റേഷനിലേക്ക് മാറ്റുകയും ചെയ്തിരുന്നു. കേസിന്റെ തുടര്‍നടപടികള്‍ സ്റ്റേ ചെയാന്‍ സിംഗിള്‍ ബെഞ്ച് വിസമ്മതിച്ചു. ജസ്റ്റിസ് എബ്രഹാം മാത്യുവാണ് കേസ് പരിഗണിച്ചത്.

RELATED STORIES

Share it
Top