മതമൈത്രിയുടെ സംഗീതവുമായി കൈനകരി അപ്പച്ചന്‍അമ്പലപ്പുഴ: കൈനകരി അപ്പച്ചന്റെ വിരല്‍തുമ്പില്‍ ഗുരുദേവ കീര്‍ത്തനങ്ങള്‍ വിരിയുന്നു. കൈനകരി അപ്പച്ചനെന്ന കലാകാരന്‍ ഹാര്‍മോണിയത്തില്‍ വിരലുകള്‍ ചലിപ്പിച്ചാല്‍ ആദ്യം വിരിയുന്നത് ഗുരുദേവ കീര്‍ത്തനങ്ങള്‍. സ്വാതന്ത്ര്യ സമര സേനാനിയും കഥാപ്രസംഗകലാകാരനുമായിരുന്ന കൈനകരി ബേബിയുടെ മകനായ കൈനകരി അപ്പച്ചന്‍ കലയ്ക്ക് ജാതിയും മതവുമില്ലെന്ന വിശ്വാസത്തിലാണ് ഗുരുദേവ കീര്‍ത്തനങ്ങള്‍ എഴുതി ചിട്ടപ്പെടുത്തി സംഗീതമാക്കുന്നത്.ഇദ്ദേഹത്തിന്റെ ചതയ ഗീതങ്ങളെന്ന ആദ്യ ഗാനസമാഹാരം ശിവഗിരി തീര്‍ത്ഥാടകര്‍ക്കായി ഇപ്പോഴും വിതരണം ചെയ്യുന്നുണ്ട്. വളര്‍ന്നു വരുന്ന പ്രതിഭകളെ കണ്ടെത്തി പരിശീലനം നല്‍കുന്നതിനായി കൃപയെന്ന പേരില്‍ ഒരു പരിശീലനക്കളരി നടത്തി വരുകയാണ് ഇദ്ദേഹം. മുഴുവന്‍ സമയവും കലാപരിശീലനത്തിന് മാറ്റിവയ്ക്കുന്ന ഇദ്ദേഹം  ഹാര്‍മോണിയം, ഗിറ്റാര്‍, വയലിന്‍, തുടങ്ങിയ വാദ്യോപകരണങ്ങളു പയോഗിച്ചാണ് വരികള്‍ക്ക് സംഗീതമൊരുക്കുന്നത്. ഉല്‍ സവ സമയങ്ങളില്‍ ക്ഷേത്രങ്ങളില്‍ ഗുരുദേവ പ്രഭാഷണങ്ങ ള്‍ നടത്തുവാനും സമയം കണ്ടെത്താറുണ്ട്. ക്രൈസ്തവനായി ജനിച്ചെങ്കിലും തന്റെ പിതാവിന്റെ പാത പിന്‍തുടര്‍ന്നാണ് ഗുരുദേവ ദര്‍ശനങ്ങളില്‍ ആകൃഷ്ടനായ തെന്ന് അപ്പച്ചന്‍ പറഞ്ഞു. മദര്‍ തെരേസ മരിച്ച വേദനയില്‍ മുംബൈയില്‍ വച്ച് ഇദ്ദേഹം രചിച്ച ‘മണ്‍മറഞ്ഞ മദര്‍ തെരേസെ’ എന്ന ഗാനം ഏറെ ശ്രദ്ധ യാകര്‍ഷിച്ചു. ഇരുപതു വര്‍ഷമായി കലാരംഗത്ത് സജീവമാണെങ്കിലും ഈ രംഗത്ത് വേണ്ടത്ര പ്രോല്‍സാഹനം തനിക്കു ലഭിച്ചിട്ടില്ലെന്ന്  ഇദ്ദേഹം പറഞ്ഞു.

RELATED STORIES

Share it
Top