മതമൈത്രിയുടെ കലണ്ടറുമായി മഹല്ല് കമ്മിറ്റി

പാലേരി: നാട്ടില്‍ നടക്കുന്ന പ്രധാന ചടങ്ങുകള്‍ അറിയാന്‍ ഒരു കലണ്ടര്‍. കല്യാണം, ഗൃഹപ്രവേശനം, നിക്കാഹ്, പണംപയറ്റ്, കല്യാണ നിശ്ചയം തുടങ്ങി സകലതും ഈ കലണ്ടറിലുണ്ട്്്. പാലേരി പാറക്കടവ് മഹല്ലിലുള്ള ജുമാ മസ്ജിദിലേക്കു കടന്നു വരുന്നവരെ സ്വാഗതം ചെയ്യുക അത്തരത്തിലുള്ള കലണ്ടറായിരിക്കും. അതത്— മാസം നാട്ടില്‍ നടക്കുന്ന ചടങ്ങുകള്‍ ഇതില്‍ രേഖപ്പെടുത്തിയിരിക്കും. ഒറ്റ നോട്ടത്തില്‍ തന്നെ കാര്യങ്ങള്‍ മനസ്സിലാവുകയും ചെയ്യും. നാട്ടിലുള്ള മത രാഷ്ട്രീയ ഭേദമന്യേ എല്ലാവരും മഹല്ല് സെക്രട്ടറിയുമായി ബന്ധപ്പെട്ടാണ് വിശേഷ ദിവസങ്ങള്‍ നിശ്ചയിക്കുക. അത് സെക്രട്ടറി കലണ്ടറില്‍ കുറിച്ച് വെക്കുകയാണ് ചെയ്യാറ്. ആഴ്ചയില്‍ ഒരിക്കലെങ്കിലും പള്ളിയില്‍ പോകാത്തവരുണ്ടാവില്ലല്ലോ. നാട്ടില്‍ ഒരു ദിവസം ഒന്നിലധികം കല്യാണമോ ഗൃഹപ്രവേശനമോ ഉണ്ടാവുകയില്ലെന്നതാണ് ഇത്തരമൊരു രീതി കൊണ്ടുള്ള ഗുണം. മതമൈത്രി വിളംബരം ചെയ്യുന്ന ഈ കലണ്ടര്‍ ഗള്‍ഫിലുള്ള സഹോദരങ്ങളും ആശ്രയിക്കാറുണ്ട്. നാട്ടിലുള്ളവര്‍ കലണ്ടറിന്റെ ഫോട്ടോയെടുത്ത്— വേണ്ടപ്പെട്ടവര്‍ക്ക്— അയച്ചു കൊടുക്കും. ഒരു മാസത്തെ സുപ്രധാന വിവരങ്ങളാണ്— കലണ്ടറില്‍ രേഖപ്പെടുത്തുക. എല്ലാ മാസവും ഇത് മാറ്റി സ്ഥാപിക്കും. പള്ളിയില്‍ വെച്ച്— നടത്താറുള്ള നിക്കാഹിന്— നാട്ടിലെ അമുസ്—ലിം സഹോദരങ്ങള്‍ സന്തോഷത്തോടെ പങ്കെടുക്കുന്നതും കാണാം.

RELATED STORIES

Share it
Top