'മതപരമായ കാര്യങ്ങളില്‍ കോടതി ഇടപെടല്‍ തടയാന്‍ നിയമം വേണം'

തിരുവനന്തപുരം: മതപരമായ കാര്യങ്ങളില്‍ കോടതി ഇടപെടുന്നത് തടയാന്‍ കേന്ദ്രസര്‍ക്കാര്‍ നിയമം കൊണ്ടുവരണമെന്ന് കെ മുരളീധരന്‍. ബിജെപി മുന്‍കൈയെടുത്താല്‍ ശബരിമല പ്രശ്‌നത്തിന് ശാശ്വത പരിഹാരമുണ്ടാക്കാം. അല്ലാതെ അമിത്ഷായെ കൊണ്ടുവന്നു വാചകമടിപ്പിക്കുകയല്ല വേണ്ടത്. ശബരിമല വിധിയുടെ മറവില്‍ മറ്റു മതങ്ങളെയും പിടിക്കാനാണ് മോദി നോക്കുന്നത്. ഇതു വിശ്വാസികള്‍ തിരിച്ചറിയണം. കോണ്‍ഗ്രസ്സിനെ സംഘപരിവാരമാക്കാന്‍ പിണറായി ശ്രമിക്കുന്നത് 10 വോട്ട് കിട്ടുമെന്നു കരുതിയാണ്. അതു നടക്കില്ല. സംസ്ഥാന സര്‍ക്കാരിനെ വലിച്ചു താഴെയിടുമെന്നുള്ളത് അമിത്ഷായുടെ ഒരിക്കലും നടക്കാത്ത സ്വപ്‌നമാണ്. രണ്ടു വര്‍ഷം കൂടി കഴിഞ്ഞാല്‍ ഈ സര്‍ക്കാരിനെ ജനങ്ങള്‍ താഴെയിറക്കിക്കൊള്ളുമെന്നും മുരളീധരന്‍ പറഞ്ഞു.

RELATED STORIES

Share it
Top