മതപരമായ കാര്യങ്ങളല്ല, സ്ത്രീസുരക്ഷയാണ് പ്രധാനം; കുമ്പസാരം നിരോധിക്കണം- ദേശീയ വനിതാ കമ്മീഷന്‍



ന്യൂഡല്‍ഹി : കുമ്പസാരം നിരോധിക്കണമെന്ന് ദേശീയ വനിതാ കമ്മീഷന്‍. മതപരമായ കാര്യത്തിലുപരിയായി സ്ത്രീകളുടെ സുരക്ഷിതത്വത്തിലാണ് പ്രാധാന്യമെന്നും കമ്മീഷന്‍ നിരീക്ഷിച്ചു. ഓര്‍ത്തഡോക്‌സ് വൈദികര്‍ക്കെതിരെ ഉയര്‍ന്ന പീഡന പരാതിയും ജലന്ധര്‍ ബിഷപ്പിനെതിരായ പീഡന ആരോപണവും കേന്ദ്ര ഏജന്‍സി അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട കമ്മീഷന്‍ രണ്ട് പരാതികളും അന്വേഷിച്ച് വിശദമായ റിപ്പോര്‍ട്ട് പഞ്ചാബ്, കേരള സര്‍ക്കാരുകള്‍ക്കും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനും സമര്‍പ്പിച്ചു. ജലന്ധര്‍ ബിഷപ്പിന്റെ പീഡനത്തില്‍ ! എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യണമെന്നാവശ്യപ്പെട്ട് കമ്മീഷന്‍ നാളെ പഞ്ചാബ് ഡിജിപിയെ കാണും.
ദേശീയ വനിതാ കമ്മീഷന്‍ രേഖാ ശര്‍മ അറിയിച്ചു.

RELATED STORIES

Share it
Top