മതപണ്ഡിതന്‍ കരുവള്ളി മുഹമ്മദ് മൗലവി അന്തരിച്ചു

കോട്ടക്കല്‍: മതപണ്ഡിതന്‍ കരുവള്ളി മുഹമ്മദ് മൗലവി(100) അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് കോട്ടക്കല്‍ അല്‍മാസ് ആശുപത്രിയിലായിരുന്നു അന്ത്യം. 1918ല്‍ മലപ്പുറം കരിഞ്ചാപടിയിലാണ് ജനനം. മതവിദ്യാഭ്യാസസാംസ്‌കാരിക പ്രവര്‍ത്തനങ്ങളില്‍ സജീവ സാന്നിധ്യമായ ഇദ്ദേഹം കേരളത്തില്‍ അറബി ഭാഷാപഠനത്തിന്റെ വളര്‍ച്ചക്കുവേണ്ടി ജീവിതം സമര്‍പ്പിച്ച വ്യക്തിയാണ്.അധ്യാപകനായിരുന്നു.1962ല്‍ ഉത്തരമേഖലാ മുസ്‌ലിം വിദ്യാഭ്യാസ ഇന്‍സ്‌പെക്ടറായി. 1974ല്‍ സര്‍വീസില്‍നിന്ന് വിരമിച്ചു.

RELATED STORIES

Share it
Top